ഇന്റർനാഷണൽ ഡെസ്‌ക്
പയോഗ്യാങ്: യുദ്ധഭീഷണി ഉയർത്തി അയൽരാജ്യങ്ങളിൽ സേനാ വിന്യാസം നടത്തുന്ന അമേരിക്കയ്ക്കു ഭീഷണി ഉയർത്താൻ 12,000 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള ബാലസ്റ്റിക് മീസൈൽ പരീക്ഷിക്കാനൊരുങ്ങി ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. അയ്യായിരം കിലോമീറ്റർ ശേഷിയുള്ള ബാലസ്റ്റിക്ക് മിസൈൽ വിജയകരമായി പരീക്ഷിച്ചതിനു പിന്നാലെയാണ് 12000 കിലോമീറ്റർ ഒരു മണിക്കൂർ കൊണ്ടു സഞ്ചരിക്കുന്ന ബാലസ്റ്റിക് മിസൈൽ കൊറിയ അണിയറയിൽ ഒരുക്കുന്നത്. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ളതാണ് കഴിഞ്ഞ ദിവസം കൊറിയ പരീക്ഷിച്ച മിസൈലെന്നാണ് സൂചന. അമേരിക്കൻ ആക്രമണം അതിരൂക്ഷമായാൽ, പിടിച്ചു നിൽക്കാൻ സാധിക്കാതെ വന്നാൽ, അമേരിക്കയിലെ നഗരങ്ങൾ ലക്ഷ്യമാക്കി കുതിക്കാൻ ശേഷിയുള്ള ആണവ പോർമുന വഹിക്കുന്ന 30 ബാലിസ്റ്റിക് മിസൈലുകളാണ് കൊറിയ വികസിപ്പിച്ചെടുക്കുന്നത്. ഇതിന്റെ ഭാഗമായാണ് രണ്ടു ഉപഗ്രഹങ്ങൾ കൊറിയ നേരത്തെ ബഹിരാകാശത്തേയ്ക്ക് അയച്ചത്.
ബഹിരാകാശത്തേയ്ക്ക് റോക്കറ്റ് അയച്ച അതേ സാങ്കേതിക വിദ്യ തന്നെയാണ് കൊറിയ മിസൈലിനും ഉപയോഗിക്കുന്നത്. ഈ ലക്ഷ്യം ഭേദിക്കാൻ കഴിഞ്ഞ സാഹചര്യത്തിൽ ഉപഗ്രഹങ്ങൾക്കു ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ മിസൈലിനും ഉപയോഗിക്കാമെന്നു കിം നിയോഗിച്ച ശാസ്ത്രജ്ഞ സംഘം കണ്ടെത്തുകയായിരുന്നു. ചൈനയും, പാക്കിസ്ഥാനും നൽകിയ സാങ്കേതിക സഹായവും സൈനിക സഹായവുമായാണ് മിസൈലിനു വേണ്ടി ഇപ്പോൾ കൊറിയ ഉപയോഗിച്ചിരിക്കുന്നത്. രഹസ്യായുധങ്ങൾ വിന്യസിക്കുന്നതിനു വേണ്ടി രാജ്യത്തിനു പുറത്ത് കടലിൽ മനുഷ്യ നിർമിതമായ ഒരു ദ്വീപും കൊറിയ സജ്ജീകരിച്ചിട്ടുണ്ട്. ഈ രഹസ്യ ദ്വീപിലാണ് അമേരിക്കയ്‌ക്കെതിരെയുള്ള അണ്വായുധങ്ങൾ അടക്കമുള്ള വൻ ശേഖരം ഇവർ ഒരുക്കി വച്ചിരിക്കുന്നതെന്നാണ് സൂചന.
ഉത്തരകൊറിയ ഇനി ആണവ പരീക്ഷണം നടത്തിയാൽ യുദ്ധം എന്നു അമേരിക്ക ഭീഷണി മുഴക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അയ്യായിരം കിലോമീറ്റർ പ്രഭവ ശേഷിയുള്ള മിസൈൽ വിജയകരമായി കൊറിയ പരീക്ഷിച്ചത്. ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾ ഒന്നും ഇനി കൊറിയൻ അതിർത്തി വിട്ടു പറക്കില്ലെന്ന അമേരിക്കൻ ഭീഷണി നിലനിൽക്കെയാണ് കൊറിയ അയ്യായിരം കിലോമീറ്റർ പറക്കാൻ ശേഷിയുള്ള ബാലസ്റ്റിക് മിസൈൽ ആണവപോർമുനയോടെ പരീക്ഷിച്ചത്. അരമണിക്കൂർ കൊണ്ടു അയ്യായിരം കിലോമീറ്റർ സഞ്ചരിക്കുന്ന ആണവ പോർമുനയുള്ള ബാലസ്റ്റക് മിസൈലാണ് കൊറിയ കഴിഞ്ഞ ദിവസം പരീക്ഷിച്ചത്. ഉത്തരകൊറിയ ഇറാൻ കടലിടുക്കിലെ അന്തർ വാഹിനികളിലും ഇത്തരത്തിൽ വൻ തോതിൽ മിസൈൽ ശേഖരം കൊറിയൻ സംഘം തയ്യാറാക്കയിട്ടുണ്ട്. ഏതെങ്കിലും രീതിയിൽ അമേരിക്കൻ പോർമുനയുടെ ആക്രമണ നീക്കമുണ്ടായാൽ ഉടൻ തന്നെ സൈനിക നടപടികൾ ആരംഭിക്കുന്നതിനും, ആക്രമണം നടത്തി അമേരിക്കൻ കപ്പലുകൾ തകർക്കുന്നതിനുമാണ് ഇപ്പോൾ കൊറിയ ലക്ഷ്യമിട്ടിരിക്കുന്നത്.