കന്യകാത്വത്തിനു വില 16 കോടി..!

സ്വന്തം ലേഖകൻ

റഷ്യ: പണത്തിനു ആവശ്യം വന്നപ്പോൾ തന്റെ കന്യകാത്വം തന്നെ ഒരു പെൺകുട്ടി വിൽപനയ്ക്കു വച്ചിരിക്കുകയാണ്. അമേരിക്കൻ സ്വദേശിനിയായ ജിസെല്ലെ തന്റെ കന്യകാത്വം ലേലത്തിൽ വെച്ചു വിറ്റത്  16.9 കോടിരൂപയ്ക്ക്. വാങ്ങിയത്  ബിസിനസ് രംഗത്തെ പ്രമുഖൻ.  റഷ്യൻ രാഷ്ട്രീയ രംഗത്തെ പ്രമുഖനെയും പ്രശസ്ത ഹോളിവുഡ് താരത്തെയും പിന്നിലാക്കിയാണ് ഇയാൾ ലേലത്തിൽ മുന്നിലെത്തിയത്.
ഈ തുക തന്റെ സ്വപ്നമായിരുന്നുവെന്ന് പറയുന്ന ജിസെല്ലെ ലേലത്തിലൂടെ ലഭിക്കുന്ന പണം ട്യൂഷൻ ഫീസ് നൽകാനും യാത്രകൾക്കും ചിലവഴിക്കാനാണ് പദ്ധതി. തന്റെ ആദ്യ ലൈംഗികാനുഭവം ഒരിക്കലും താൻ സ്‌നേഹിക്കുന്ന ആളോടൊപ്പം ആയിരിക്കരുതെന്ന് ജിസെല്ലയ്ക്ക് നിർബന്ധവും ഉണ്ടായിരുന്നു. ജർമ്മനിയിലെ ഒരു ഹോട്ടലും ബുക്ക് ചെയ്തു കഴിഞ്ഞു.സിൻഡ്രെല എസ്‌കോർട്ട് ഏജൻസിയാണ് ലേലം സംഘടിപ്പിച്ചത്. താൽപര്യം പ്രകടിപ്പിച്ച് വരുന്ന നിരവധി പെൺകുട്ടികളുടെ പ്രൊഫൈലുകൾ ഏജൻസിയുടെ വെബ്‌സൈറ്റിൽ കാണാം. പെൺകുട്ടികൾ കന്യകമാർ ആണോയെന്ന് മെഡിക്കൽ പരിശോധനയിലൂടെ ഉറപ്പുവരുത്തുന്നുണ്ടെന്നാണ് വെബ്‌സൈറ്റിന്റെ അവകാശവാദം.

Latest
Widgets Magazine