ശ​രീ​അ​ത്ത്​ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച് ;സ്വ​വ​ര്‍​ഗ​ര​തി​യി​ലേ​ര്‍​പ്പെ​ട്ട ര​ണ്ടു പേ​ര്‍​ക്ക്​ ചൂ​ര​ല്‍​ 83 അ​ടി

ജകാര്‍ത്ത: ശരീഅത്ത് നിയമങ്ങള്‍ ലംഘിച്ച് ;സ്വവര്‍ഗരതിയിലേര്‍പ്പെട്ട രണ്ടു പേര്‍ക്ക് ചൂരല്‍ 83 അടി ശിക്ഷ നല്‍കി . സ്വവര്‍ഗരതിയില്‍ ഏര്‍െപ്പെപ്പട്ട രണ്ട് പുരുഷന്മാര്‍ക്കാണ് ചൂരലടി കൊടുത്തത് . ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിവേചനം വര്‍ധിച്ചു വരുന്ന രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ശിക്ഷ നല്‍കുന്നത്. ആച്ചെ പ്രവിശ്യയില്‍ ആയിരക്കണിക്ക് ജനങ്ങളുടെ മുന്നില്‍വെച്ചാണ് 20ഉം 23ഉം വയസ്സുള്ള പുരുഷന്മാര്‍ക്ക് ശിക്ഷവിധിച്ചത്. ശരീഅത്ത് നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി. ഇരുവര്‍ക്കും 83 അടി വീതം നല്‍കിയാണ് ശിക്ഷിച്ചത്.indonesia-2-master768

രാജ്യത്ത് ഇസ്ലാമിക നിയമം നിലനില്‍ക്കുന്ന ഏക പ്രവിശ്യയാണ് ആച്ചെ. പള്ളിക്കു മുന്നില്‍ കെട്ടിയുണ്ടാക്കിയ വേദിയിലേക്ക് കൊണ്ടുവന്ന രണ്ടു പേരെയും കറുത്തവസ്ത്രംകൊണ്ട് കണ്ണൊഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ച ഉദ്യോഗസ്ഥരാണ് ചൂരല്‍കൊണ്ടടിച്ചത്. ശരീഅത്ത് നിയമം ലംഘിക്കുന്നവര്‍ക്കുള്ള പാഠമാണ് ശിക്ഷയെന്ന് പ്രവിശ്യ ക്ലെറിക്സ് കൗണ്‍സില്‍ അംഗം അബ്ദുല്‍ ഗനി ഇസ അഭി്പ്രായപ്പെട്ടു.ഇരുവരും താമസിച്ചിരുന്ന വീട്ടില്‍ ഇടിച്ചുകയറിയാണ് മാര്‍ച്ചില്‍ സദാചാര ഗുണ്ടകള്‍ ഇവരെ പിടികൂടിയത്. ഇവരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആശങ്കയറിയിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ മറ്റു പ്രദേശങ്ങളില്‍ സ്വവര്‍ഗരതി നിയമവിരുദ്ധമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top