ദിവസവും മൂന്നു തവണ ലൈംഗിക ബന്ധത്തിനു തയ്യാറായില്ല; ഭർത്താവിനെതിരെ ഭാര്യയുടെ പരാതി; ലൈംഗിക തൃപ്തി നൽകാൻ കോടതിയുടെ സഹായം ആവശ്യപ്പെട്ടു

സ്‌പെഷ്യൽ ഡെസ്‌ക്

ദുബായ്: മിക്ക ഭാര്യാ ഭർത്തൃ ബന്ധത്തിലും വിള്ളൽ വീഴ്ത്തുന്ന പ്രധാന ഘടകം ലൈംഗിക അസംതൃപ്തി തന്നെയായിരുന്നു. എന്നാൽ, ദുബായിലിൽ ഭാര്യ ഒരു പടികൂടി കടന്നാണ് ഭർത്താവിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. ദിവസവും മൂന്നു തവണ ഭർത്താവ് ലൈംഗിക ബന്ധത്തിനു തയ്യാറാകുന്നില്ലെന്നായിരുന്നു ഭാര്യയുടെ പരാതി. പ്രശ്‌നത്തിനു പരിഹാരം കാണാനോ, വിവാഹമോചനം നൽകാനോ കോടതി തയ്യാറായില്ലെങ്കിൽ തന്റെ ലൈംഗിക ദാഹം പരിഹരിക്കാൻ കോടതി തന്നെ നടപടിയെടുക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
ദുബായിലെ ശരിഅത്ത് കോടതിയിലാണ് ദുബായ് സ്വദേശിയായ യുവതി വിവിവാഹ മോചനം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച്ത. ദിവസവും മൂന്നു തവണയെങ്കിലും ഭർത്താവ് ലൈംഗിക ബന്ധത്തിനു തയ്യാറാകണമെന്നതായിരുന്നു ഹർജിയിലൂടെ യുവതി പ്രധാനമായി ആവശ്യപ്പെട്ടത്. ഭർത്താവുമായി നടത്തിയ ഒത്തു തീർപ്പ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായും കോടതിയിൽ യുവതി ചൂണ്ടിക്കാട്ടി. ഭർത്താവുമായി ദിവസത്തിൽ രണ്ടു മുതൽ മൂന്നു വരെ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നാണ് തന്റെ ആഗ്രഹം. എന്നാൽ, ആഴ്ചയിൽ മൂന്നോ നാലോ തവണ മാത്രമാണ് ലൈംഗിക ബന്ധത്തിനു ഭർത്താവിനു താല്പര്യമുള്ളത്. ഇത് തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നതായും യുവതി കോടതിയെ അറിയിച്ചു.
എന്നാൽ, യുവതിയുടെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ വിവാഹമോചനം നൽകാനാവില്ലെന്നായിരുന്നു കോടതിയുടെ വിധി. ലൈംഗിക സംതൃപ്തിയില്ലെന്ന കാരണം മാത്രം ചൂണ്ടിക്കാട്ടി വിവാഹമോചനം അനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാടി. ഇതോടെയാണ് യുവതി കോടതിയ്‌ക്കെതിരെ രംഗത്ത് എത്തിയത്. തനിക്കു വിവാഹ മോചനം അനുവദിക്കുകയോ, ദിവസം മൂന്നു തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവിനോടു നിർദേശിക്കുകയോ ചെയ്യാത്ത പക്ഷം കോടതി തന്നെ ഇടപെട്ട് തനിക്കു ലൈംഗിക സംതൃപ്തിക്കു അവസരം ഒരുക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
യുവതിയുടെ വിചിത്രമായ ആവശ്യത്തിൽ അമ്പരന്നു പോയ കോടതി പിന്നീട് ഭർത്താവിനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കാൻ നിർദേശിച്ചു. യുവതിയുടെ ഭർത്താവിന്റെ ശാരീരിക ക്ഷമത പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുന്നതിനാണ് കോടതി ഒരുങ്ങുന്നത്.

Top