ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ലയെന്ന് നടി ഭാനുപ്രിയ.അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ്? അഭിനേതാവ് എന്ന നിലയില്‍ എന്തും ചെയ്യാന്‍ തയ്യാറാവണമെന്ന് ഭാനുപ്രിയ പറയുന്നു.രാജശില്‍പ്പി, അഴകിയ രാവണന്‍ തുടങ്ങിയ സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ഭാനുപ്രിയ. രാജശില്‍പ്പിയില്‍ മോഹന്‍ലാലുമായി ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന നിരവധി രംഗങ്ങളുണ്ടായിരുന്നു. അങ്ങനെ അഭിനയിച്ചതില്‍ തനിക്ക് കുറ്റബോധമില്ലെന്ന് ഭാനുപ്രിയ. പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാനുപ്രിയ ഇക്കാര്യം പറഞ്ഞത്.
ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റെന്ന് ഭാനുപ്രിയ ചോദിച്ചു. കാണാന്‍ ഭംഗിയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ സന്തോഷിക്കുന്നതില്‍ തെറ്റില്ല. താന്‍ മലയാളത്തിലേക്കാള്‍ കൂടുതല്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തത് ഹിന്ദിയിലും തെലുങ്കിലുമാണ്.
അതില്‍ തെറ്റ് കാണുന്നില്ലെന്നും ഭാനുപ്രിയ കൂട്ടിച്ചേര്‍ത്തു.ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ താന്‍ നിയന്ത്രണരേഖ വച്ചിരുന്നു. ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോള്‍ താന്‍ നിയന്ത്രണ രേഖ മറികടക്കില്ലെന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അഭിനേതാവ് എന്ന നിലയില്‍ ഏത് വേഷവും ചെയ്യാന്‍ തയ്യാറായിരിക്കണം. അന്നും ഇന്നും തന്റെ നിലപാട് ഇതാണെന്നും ഭാനുപ്രിയ വ്യക്തമാക്കി.