മുംബൈ: കാമുകനുമായി സെക്സ് ചെയ്യുന്നത് ലൈവായി കാണിച്ച് തരാമെന്ന് നടി കവിത രാധേശ്യം. താരത്തിന്റെ വാഗദാനം കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകര്‍. ഏപ്രില്‍ ഒന്നിന് ഞാന്‍ കാമുകനുമൊത്ത് സെക്സ് ചെയ്യുന്നത് ലൈവ് ആയി കാണിച്ചു തരാമെന്നാണ് താരവും കാമുകനും ഒരുമിച്ച് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ വന്ന വീഡിയോയിലും അവര്‍ വളരെ അടുത്ത് പെരുമാറുന്നുണ്ട്.
കാമുകനുമായി ഒരുമിച്ചുള്ള വീഡിയോയും താരം പോസ്റ്റ് ചെയ്തു. രണ്ടുപേരും ഒരുമിച്ച് വാക്ക് നല്‍കിയിരിക്കുകയാണ് ആരാധകര്‍ക്ക്. നടി താമസിക്കുന്ന ഫ്ലാറ്റിന്റെ ടെറസ്സില്‍ നിന്നു കവിത പകര്‍ത്തിയ വീഡിയോയില്‍ കൂടിയാണ് ഇവര്‍ ആദ്യം ഇക്കാര്യം ആരാധകരെ അറിയിച്ചത്. വളരെ ശബ്ദം താഴ്ത്തിയാണു നടി വീഡിയേയില്‍ സംസാരിച്ചിരുന്നത്.
വിഷയം അത്തരത്തിലായതു കൊണ്ടാണ് ഇങ്ങനെ ശബ്ദം താഴ്ത്തി സംസാരിക്കുന്നത് എന്നു പറയുന്നുണ്ട്. ഇതേ ടെറസില്‍ വച്ച് ഇന്നേയ്ക്ക് ഏഴാം ദിവസം കാമുകനൊപ്പം സെക്സ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ലൈവ് വീഡിയോ സ്ട്രീമിങ് ആപ്പായ പെരിസ്കോപ്പ് ആപ്പ് വഴി പുറത്തു വിടും എന്നാണു കവിത പറയുന്നത്. ലവ് മേക്കിങ് എങ്ങനെയാണെന്ന് ആളുകളെ പഠിപ്പിക്കുകയാണ് ഉദ്ദേശ്യം എന്നാണ് വിശദീകരണം
പാഞ്ച് ഗട്ടിയേ മേന്‍ പാഞ്ച് കോര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കവിത സിനിമയില്‍ എത്തിയത്. തുടര്‍ന്ന് മെയിന്‍ ഹോന്‍, ഷെട്ടിയാര്‍, എന്നി ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു.