അന്യഗ്രഹ ജീവികള്‍ ഭൂമിയുടെയും മനുഷ്യവര്‍ഗത്തിന്റെയും നിലനില്‍പ്പിന് ഭീഷണി!മനുഷ്യവംശത്തെ ഇല്ലാതാക്കുമോ ?

അന്യഗ്രഹ ജീവികള്‍ മനുഷ്യവംശത്തെ ഇല്ലാതാക്കുമോ ?അന്യഗ്രഹ ജീവികള്‍ ഭൂമിയുടെയും മനുഷ്യവര്‍ഗത്തിന്റെയും നിലനില്‍പ്പിന് ഭീഷണിയാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.!അന്യഗ്രഹജീവികള്‍ ഉ ണ്ടായിരിക്കണം. അവയ്ക്കു മനുഷ്യനോടാണു സാമ്യം. തലയും അവയവങ്ങളും ഉണ്ട്. നല്ല ചിന്താശക്തിയും– പരിണാമശാസ്ത്രത്തില്‍ വിദഗ്ധനും ബയോളജിസ്റ്റുമായ കേംബ്രിജ് സര്‍വകലാശാലയിലെ സിമോണ്‍ കോണ്‍വേ മോറിസിന്റേതാണ് ഇൗ അനുമാനം. പ്രപഞ്ചത്തിലെ എവിടെയെങ്കിലും ഒരിടത്ത് ജീവന്‍ ഉദ്ഭവിച്ചു പരിണമിക്കാനുള്ള സാധ്യത ഏറെയാണെന്നാണു മോറിസ് പറയുന്നത്.
അദ്ദേഹത്തിന്റെ ദ് റൂണ്‍സ് ഒാഫ് എവല്യൂഷന്‍ എന്ന പുസ്തകത്തില്‍ ഇതു സംബന്ധിച്ച് ‘കണ്‍വേര്‍ജന്‍സ്’എന്നു പേരിട്ട സിദ്ധാന്തം അവതരിപ്പിക്കുന്നുണ്ട് .

മനുഷ്യനെപ്പോലെയുള്ള ജീവികള്‍ ഉണ്ടാകാമെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ, ശാസ്ത്രലോകം സമാഹരിച്ച തെളിവുകളുടെ വെളിച്ചത്തിലാണ് ഇത്തരമൊരു നിഗമനം. എന്നാല്‍, ഈ നിഗമനത്തെ ചുറ്റിപ്പറ്റി ശാസ്ത്രലോകത്തുതന്നെ പല അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. അവയിലൊന്നാണ് പറക്കും തളികകള്‍. അന്യഗ്രഹങ്ങളിലുള്ള ജീവികളുടെ വാഹനമാണ് പറക്കും തളികകള്‍ എന്ന് അറിയപ്പെടുന്നത്. ഭൂമിയില്‍നിന്ന് പലപ്പോഴും അതിനെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയുടെതെന്ന് കരുതുന്ന പല ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടാറുമുണ്ട്. എന്നാല്‍, അതിനൊന്നും കൃത്യമായ തെളിവ് ലഭിച്ചിട്ടില്ല. ശാസ്ത്ര സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ ഇതുവരെ അതൊന്നും തെളിയിക്കാനും സാധിച്ചിട്ടില്ല.ശാസ്ത്രജ്ഞര്‍ ഏറെക്കാലമായി അന്വേഷിക്കുന്ന ഒരു കാര്യമാണ് അന്യഗ്രഹ ജീവനും ജീവികളും‍. ഭൂമിയുള്‍പ്പെടുന്ന സൗരയൂഥത്തിലെ അന്യഗ്രഹങ്ങളായ ചൊവ്വയിലും മറ്റും ജീവനുണ്ടോയെന്നാണ് മനുഷ്യന്‍ ആദ്യമന്വേഷിച്ചത്. ഈ ഗ്രഹങ്ങളിലെങ്ങും ജീവന്റെ അംശം കണ്ടെത്താനാവാത്തതു കൊണ്ടാണോ എന്തോ, മനുഷ്യന്‍ തന്റെ അന്വേഷണം അന്യ സൗരയൂഥങ്ങളിലേക്കു നീട്ടി. മനുഷ്യന്റെ ഈ അന്വേഷണം എവിടെയവസാനിക്കുമെന്ന് ആര്‍ക്കറിയാം?

ഇതുവരെ മറ്റു ഗ്രഹങ്ങളില്‍ ജീവനുണ്ടെന്നു സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും ഭൂമിയ്ക്കു സമാനമായ ഗ്രഹങ്ങള്‍ പ്രപഞ്ചത്തിന്റെ വിദൂര കോണിലെവിടെയോ ഉണ്ടെന്നു തന്നെ ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസവുമായി അന്യഗ്രഹ ജീവികളുടെ പിന്നാലെ പോകുന്നവര്‍ക്കു മുന്നറിയിപ്പുമായി ഇപ്പോഴിതാ ചില ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരിക്കുന്നു. അന്യഗ്രഹ ജീവികളെ കണ്ടെത്തുവാന്‍ അധികം പരിശ്രമിച്ചാല്‍ അതു ഭൂമിയുടെയും മനുഷ്യവര്‍ഗത്തിന്റെയും നിലനില്‍പ്പിനു ഭീഷണിയാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

മനുഷ്യര്‍ അവരെ തെരയുന്നതായി അന്യഗ്രഹ ജീവികളറിഞ്ഞാല്‍ ഭൂമിയെ മുഴുവന്‍ അവര്‍ നശിപ്പിക്കുമെന്നാണു ഈ ശാസ്ത്രജ്ഞരുടെ അഭിപ്രായം. അവരെ നാം കണ്ടെത്തുന്നതു നിര്‍ബന്ധമല്ല. അവരുടെ ആശയവിനിമയ സിഗ്നലുകള്‍ മനസിലാക്കുവാന്‍ നാം ശ്രമിച്ചാലും അവര്‍ നമ്മെ ആക്രമിച്ചു നശിപ്പിക്കും. ടെക്നോളജിയില്‍ വളരെയധികം മുന്‍ുപിട്ടു നില്‍ക്കുന്നവരാണ് അന്യഗ്രഹ ജീവികള്‍. ഭൂമിയില്‍ ജീവനുണ്ടെന്ന സൂചന അവര്‍ക്കു ലഭിച്ചാല്‍ അവര്‍ തീര്‍ച്ചയായും ഭൂമിയെ നശിപ്പിക്കുക തന്നെ ചെയ്യും, ശാസ്ത്രജ്ഞര്‍ തങ്ങളുെട ഭയം വെളിപ്പെടുത്തുന്നു.

ഭൂമിയ്ക്കു പുറത്ത് ആകാശവിതാനത്തില്‍ ജീവനുണ്ടെന്നു വിശ്വസിക്കുന്ന ശാസ്ത്രജ്ഞര്‍ അവ കണ്ടെത്താനുള്ള അക്ഷീണ പരിശ്രമത്തിലാണ്. ഇങ്ങനെയൊരു കണ്ടെത്തല്‍ നടന്നാല്‍, ഉണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ചും വിപത്തുകളെ കുറിച്ചും ശാസ്ത്രജ്ഞര്‍ രണ്ടുതട്ടിലാണ് ഇപ്പോഴും. ഇനി ഇങ്ങനെ വാദപ്രതിവാദം നടത്തുന്നവര്‍ ചില്ലറക്കാരാണെന്നു കരുതേണ്ട. അന്യഗ്രഹ ജീവനെ കണ്ടെത്താനായി പരിശ്രമിക്കുന്ന (സെര്ച് ഫൊര്‍ എക്സ്റ്റ്ര റ്റെര്രെസ്റ്റ്രില്‍ ഇന്റെല്ലിഗെന്റ് ലിഫെ – ശേടീ) ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഈ വാദത്തിനു പിന്നില്‍.aliens-604300

ഭൂമിയുടെതിനു സമാനമായ അന്തരീക്ഷം, ജീവജാല വൈവിധ്യം, മഴ, പച്ചപ്പു നിറഞ്ഞ കാടുകള്‍ എന്നിവയുള്ള ഗ്രഹങ്ങള്‍ വേറെ ഉണ്ടാവില്ലെന്ന് അസ്ട്രോബയോളജി ശാസ്ത്രജ്ഞന്‍ ലൂയിസ് ഡാര്‍ട്നെല്‍ പറയുന്നു. പക്ഷേ അന്യഗ്രഹജീവികളെ കണ്ടുമുട്ടുന്നതിനു പരിശ്രമിക്കണോ?, അവരുടെ സന്ദേശങ്ങള്‍ക്കു മറുപടി പറയണമോ?, നാം ഭൂമിയില്‍ ജീവിക്കുന്നുവെന്നു നാമവരോടു വെളിപ്പെടുത്തണോ? ഇവ അന്വേഷിക്കുന്നതിലെ മനുഷ്യന്റെ ധാര്‍മ്മികതയെന്താണ്? എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ഡാര്‍ട്നെല്‍ ചോദിക്കുന്നു. ബ്രാഡ്ഫോര്‍ഡില്‍ നടന്ന ബ്രിട്ടിഷ് സയന്‍സ് ഫെസ്റ്റിവലില്‍ അധ്യക്ഷപ്രസംഗം നടത്തുന്നതിനിടെയാണ് ഡാര്‍ട്നെല്‍ ഈ അഭിപ്രായം പങ്കുവച്ചത്.

സെന്റ് ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റിയിലെ അലന്‍ പെന്നിയ്ക്കും സമാന അഭിപ്രായമാണുള്ളത്. എന്തെങ്കിലുമൊരു സന്ദേശം ആന്യഗ്രഹങ്ങളിലേയ്ക്കുന്നത് അപകടകരമല്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു. ടെക്നോളജിയില്‍ നമ്മളെക്കാള്‍ വളരെയധികം മുന്നില്‍നില്‍ക്കുന്ന ഈ ജീവജാലം നമ്മുടെ സന്ദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്നു പറയാനാവില്ലെന്നു പെന്നി കൂട്ടിച്ചേര്‍ക്കുന്നു.aliens-

കൊടുങ്കാട്ടിലകപ്പെട്ടവര്‍ ഏതെങ്കിലും കടുവയുണ്ടെങ്കില്‍ വന്നു പിടിയ്ക്കൂയെന്നു പറയുന്നതു പോലെയാകുമിത്. അന്യഗ്രഹജീവികള്‍ ഏതു തരക്കാരാണെന്നോ, അവരുടെ സ്വഭാവമെന്തെന്നോ മനുഷ്യര്‍ക്കറിയില്ല. മോശം സ്വഭാവത്തിന് ഉടമകളാണ് അവരെങ്കില്‍ അവരെങ്ങനെ പ്രതികരിക്കുമെന്നു പറയാനാവില്ല.

ഇതിനുള്ളില്‍ തന്നെ മനുഷ്യര്‍ നഗരങ്ങള്‍ കെട്ടിപ്പൊക്കുന്നത് അവര്‍ കണ്ടിട്ടുണ്ടാവാമെന്നും ചിലര്‍ സംശയിക്കുന്നു. ടെക്നോളജിയില്‍ വളരെയധികം മുന്നിട്ടുനില്‍ക്കുന്ന അവര്‍ ഇതിനുള്ളില്‍ നമ്മെക്കുറിച്ചു മനസിലാക്കിയിട്ടുണ്ടാവാം. അതിനാല്‍ അവര്‍ക്കു തകര്‍ക്കുവാനാണെങ്കില്‍ ഇപ്പോഴാണെങ്കിലും തകര്‍ക്കുവാനാകും. അതിനാല്‍ ഈ പരീക്ഷണങ്ങള്‍ തുടരുന്നതില്‍ പേടിക്കേണ്ടതില്ലെന്ന് അലന്‍ പെന്നി പറയുന്നു.

അതേസമയം, മേല്‍പറഞ്ഞ അഭിപ്രായങ്ങളില്‍ നിന്നെല്ലാം വിഭിന്നമായ ഒരഭിപ്രായവുമായി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ നമ്മുടെ നിലനില്‍പ്പിനു അന്യഗ്രഹജീവികളുടെ സഹായം വേണ്ടിവരുമെന്നു പറയുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍, യുദ്ധം എന്നിവ മനുഷ്യനു വംശനാശ ഭീഷണി സൃഷ്ടിക്കും. ഇത്തരമൊരു ദുരവസ്ഥയില്‍ നിന്നു മനുഷ്യനെ രക്ഷിക്കുവാന്‍ അന്യഗ്രഹ ജീവികള്‍ക്കേ സാധിക്കുവെന്നാണ് ഇവരുടെ പക്ഷം.aliens -nasa

വാദപ്രതിവാദമെന്തൊക്കെയായാലും അന്യഗ്രഹ ജീവികളെക്കുറിച്ചു കൂടുതല്‍ പഠനവുമായി മുന്നോട്ടു പോകുവാന്‍ തന്നെയാണ് ശാസ്ത്രജ്ഞരുടെ തീരുമാനം.

അന്യഗ്രഹങ്ങളില്‍ നിന്നുള്ള ജീവികള്‍ പറക്കും തളികയില്‍ ഭൂമിയില്‍വന്ന് മനുഷ്യനെ പലവിധ ആവശ്യങ്ങള്‍ക്കായി തട്ടിക്കൊണ്ടുപോകുമെന്നതാണ് ആധുനിക അന്ധവിശ്വാസങ്ങളിലൊന്ന്. ‘എലെയ്ന്‍ അബ്ഡക്ഷന്‍’(alien abduction) എന്നാണിതറിയപ്പെടുന്നത്. മനുഷ്യനെക്കാള്‍ ബുദ്ധിയും ശക്തിയുമുള്ള അന്യഗ്രഹ ജീവികള്‍ വളരെ കാലങ്ങള്‍ക്കു മുമ്പുതന്നെ ഭൂമിയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അവരുടെ ശാസ്ത്ര പുരോഗതിക്കും മറ്റുമുള്ള പല പരീക്ഷണങ്ങള്‍ക്കും മനുഷ്യനെയും ഭൂമിയിലെ ഇതര വിഭവങ്ങളെയും ഉപയോഗിക്കുമെന്നുമാണ് ഈ വിശ്വാസത്തിന്‍െറ ഉള്ളടക്കം. ഇതുസംബന്ധമായി പല കഥകളും പ്രചരിക്കുന്നുണ്ട്. പലരും തങ്ങളെ അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടുപോയെന്നും ദിവസങ്ങളോളം തടവില്‍ പാര്‍പ്പിച്ചുവെന്നും അവകാശപ്പെടുന്നുമുണ്ട്. ലോകത്തെ 20 ശതമാനം ആളുകളും ഈ കഥകളൊക്കെ വിശ്വസിക്കുന്നുണ്ടത്രെ. ശാസ്ത്രത്തിന്‍െറ പിന്‍ബലമില്ലാത്ത ഈ കഥകളുടെ പിന്നാമ്പുറത്തേക്ക് നമുക്കൊന്ന് കടന്നുചെല്ലാം.
1960കളിലാണ് അമേരിക്കയും സോവിയറ്റ് യൂനിയനുമെല്ലാം ബഹിരാകാശ പര്യവേക്ഷണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കിയത്. അതിന്‍െറ ഫലമായാണ് പില്‍ക്കാലത്ത് മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതും മറ്റും. ഈ ഭൂമിക്കും സൗരയൂഥത്തിനുമപ്പുറം വിശാലമായ മറ്റൊരു ലോകമുണ്ടെന്ന തിരിച്ചറിവാണ് ഈ യാത്രകളിലൂടെ ശാസ്ത്രലോകത്തിനുണ്ടായത്. അപ്പോള്‍ സ്വാഭാവികമായും ചില സംശയങ്ങള്‍ ഉടലെടുത്തു. ആ വിശാല ലോകത്തില്‍ നമ്മെപ്പോലെ മനുഷ്യര്‍ ഉണ്ടായിരിക്കുമോ? ഇനി നമ്മെക്കാള്‍ ബുദ്ധിയും ശക്തിയുമുള്ള മനുഷ്യരാണ് അവരെങ്കില്‍, ആ അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ വന്ന് നമ്മെ ആക്രമിക്കുമോ? ഈ സംശയങ്ങളുടെ/ ഭയത്തിന്‍െറ പിന്‍ബലത്തില്‍ ധാരാളം കഥകള്‍ അക്കാലത്ത് പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. മറ്റുഗ്രഹങ്ങളിലെ മനുഷ്യര്‍ ഭൂമിയിലെത്തി ഇവിടത്തുകാരുമായി സംസാരിച്ചുവെന്നും അവര്‍ നമ്മെ, പല പരീക്ഷണങ്ങള്‍ക്കും വിധേയമാക്കി എന്നൊക്കെയായിരുന്നു ആ കഥകളുടെ ഉള്ളടക്കം. അതിലൊന്നാണ് ബാര്‍നെ-ബെറ്റി സംഭവം. ഒരു കാലത്ത് മനുഷ്യരില്‍ ഭീതിപരത്തിയ ഒന്നായിരുന്നു പറക്കും തളികയും അന്യഗ്രഹങ്ങളുമെല്ലാം.nasa ഇന്നും അതിന് കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇപ്പോഴും പല പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ‘പറക്കും തളിക’ വാര്‍ത്തകള്‍ കേള്‍ക്കാം. ആധുനിക ശാസ്ത്രത്തിന്‍െറ വെളിച്ചത്തില്‍ അതൊക്കെയും വിശ്വസിക്കുക പ്രയാസം.
സാധാരണക്കാര്‍ മാത്രമല്ല ഈ കഥകളൊക്കെ അക്കാലത്ത് (ഇന്നും) പറഞ്ഞു നടന്നിരുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഐസനോവറുമായി ബന്ധപ്പെടുത്തിയുള്ള കഥകള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രചരിച്ചിരുന്നു. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയുടെ സ്ഥാപകരില്‍ ഒരാളാണ് ഐസനോവര്‍. പ്രസിഡന്‍റ് പദവിയിലിരിക്കെ അദ്ദേഹം മൂന്നു തവണ അന്യഗ്രഹ ജീവികളുമായി സംഭാഷണം നടത്തിയ ‘സംഭവം’ ലോകത്തെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത് . അമേരിക്കന്‍ ഭരണകൂടത്തിന്‍െറ മുന്‍ ഉപദേഷ്ടാവും ഗ്രന്ഥകാരനുമായ തിമോത്തി ഗുഡിനെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. 1954ല്‍ ഫെബ്രുവരി 20ന് (ചില പത്രങ്ങളില്‍ 21) പൊടുന്നനെ അദ്ദേഹം അപ്രത്യക്ഷനാവുകയായിരുന്നത്രെ. കാലിഫോര്‍ണിയയില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടയിലായിരുന്നു ഈ മിസിങ്. അവിടെ എഡ്വേഡ് വ്യോമനിലയത്തില്‍ വെച്ചാണ് ഐസനോവറും സംഘവും ഭൂമിയിലെ അതിഥികളുമായി ആദ്യമായി സംസാരിച്ചത്. അന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ജെറാള്‍ഡ് ലൈറ്റ് ഈ സംഭവം ബോര്‍ഡര്‍ലാന്‍ഡ് സയന്‍സ് റിസര്‍ച് സെന്‍ററിനെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐസനോവറുടെ ഈ കഥക്കും വലിയ പ്രചാരം ലഭിച്ചിരുന്നു. എന്നാല്‍, കഥയുടെ വിശ്വാസ്യത പലരും ചോദ്യംചെയ്ത് രംഗത്തുവന്നതോടെ സംഭവം പൊളിഞ്ഞു. ശാസ്ത്രത്തില്‍ അതീവ തല്‍പരനായിരുന്ന ഐസനോവര്‍ ഇത്രയും പ്രധാനപ്പെട്ട ഒരു സംഭവം അന്ന് ആരെയും അറിയിച്ചില്ല എന്നതായിരുന്നു അതില്‍ പ്രധാനപ്പെട്ട ചോദ്യം. മാത്രമല്ല, അദ്ദേഹം പറക്കും തളികകളില്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ഐസനോവര്‍ എന്തുകൊണ്ട് ഇത്രയും പ്രധാനപ്പെട്ട സംഭവം എവിടെയും രേഖപ്പെടുത്തിയില്ല? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. എന്നാലും, ചില ആളുകള്‍ ഇപ്പോഴും ഈ കഥ ആവര്‍ത്തിക്കുന്നു.
പറക്കും തളികകള്‍ ഉണ്ടാകാനുള്ള സാധ്യത
യുറേ-മില്ലര്‍ പരീക്ഷണത്തെക്കുറിച്ച് ചിലരെങ്കിലും കേട്ടിരിക്കും. 1952ല്‍, ഷികാഗോ സര്‍വകലാശാലയില്‍ സ്റ്റാന്‍ലി മില്ലര്‍, ഹരോള്‍ഡ് യുറേ എന്ന ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് നടത്തിയ വിഖ്യാതമായ പരീക്ഷണമാണ് ഇങ്ങനെ അറിയപ്പെടുന്നത്. പരീക്ഷണശാലയില്‍ ഭൂമി ഉണ്ടായ സമയത്തെ അവസ്ഥ കൃത്രിമമായി സൃഷ്ടിച്ച് അമിനോ അമ്ളങ്ങളെയും ജൈവ തന്മാത്രകളെയും നിര്‍മിക്കാന്‍ ഈ പരീക്ഷണത്തിലൂടെ സാധിച്ചു. ജീവന് അടിസ്ഥാനമായ കണങ്ങളെ ആദ്യമായി കൃത്രിമമായി വികസിപ്പിച്ചെടുക്കുകയായിരുന്നു ആ പരീക്ഷണത്തിലൂടെ. പരീക്ഷണ ശാലയില്‍ സൃഷ്ടിച്ചെടുത്ത ഈ അവസ്ഥ ഭൂമിക്ക് പുറത്ത് എവിടെയെങ്കിലും സംജാതമായിട്ടുണ്ടെങ്കില്‍ അവിടെയും ജൈവ തന്മാത്രകള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അതുവഴി ജീവന്‍ നിലനില്‍ക്കുകയും ചെയ്യുന്നുണ്ടാകാം. അങ്ങനെയെങ്കില്‍ ആ ഗ്രഹങ്ങളിലും ജീവന്‍ നിലനില്‍ക്കാം. ഈ ചിന്തയാണ് മനുഷ്യനെ അന്യഗ്രഹ ജീവികളെ തേടിയുള്ള യാത്രക്ക് പ്രേരിപ്പിച്ചത്.
ഈ സമയത്തുതന്നെ, നാസയുടെ നേതൃത്വത്തില്‍ മറ്റൊരു പരീക്ഷണവും നടക്കുന്നുണ്ടായിരുന്നു. അന്യഗ്രഹ ജീവികള്‍ ഭൂമിയെ നിരീക്ഷിക്കുന്നുണ്ടോ, അവ ഭൂമിയിലേക്ക് വല്ല സിഗ്നലുകളും അയക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിനുള്ള പദ്ധതിയായിരുന്നു അത്. സേറ്റി (സര്‍ച് ഫോര്‍ എക്സ്ട്രാ ടെറസ്ട്രിയല്‍ ഇന്‍റലിജന്‍സ്) എന്നാണതറിയപ്പെടുന്നത്. ഗ്രഹാന്തര ജീവികള്‍ പരസ്പര ആശയവിനിമയത്തിനായി കൈമാറാന്‍ സാധ്യതയുള്ള എക്സ്ട്രാ ടെറസ്ട്രിയല്‍ ഇന്‍റലിജന്‍സ് സിഗ്നലുകളെ (ഇ.ടി.ഐ സിഗ്നല്‍) തിരിച്ചറിയുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വിവിധ ഘട്ടങ്ങളിലായി അര നൂറ്റാണ്ടു കാലം പരീക്ഷണം തുടര്‍ന്നെങ്കിലും നിരാശയായിരുന്നു ഫലം. ഒരൊറ്റ സിഗ്നലുകളെപോലും തിരിച്ചറിയാന്‍ സാധിച്ചില്ല. അഥവാ, ഇക്കാലയളവിനുള്ളില്‍ ഒരു അന്യഗ്രഹ ജീവിയും നമ്മുടെ മുന്നില്‍വന്നുപെട്ടിട്ടില്ല. അപ്പോള്‍, നാം കേട്ട കഥകളുടെയും വാര്‍ത്തകളുടെയുമൊക്കെ സത്യാവസ്ഥ എന്താണ്? കഥയില്‍ ചോദ്യമില്ല.
ഇനിയിപ്പോള്‍, ഈ വസ്തുതകളെല്ലാം മാറ്റിനിര്‍ത്തി, ഭൂമിക്കു പുറത്ത് ജീവന്‍ കണ്ടെത്തി എന്നു വിചാരിക്കുക. എങ്കില്‍, അവ ഭൂമിയെയും ഇവിടത്തെ ജീവജാലങ്ങളെയും നിരീക്ഷിക്കുക എപ്രകാരമായിരിക്കും? നേരത്തേ പറഞ്ഞ കഥകളിലേതു പോലെ അവ നമ്മെ കീഴ്പ്പെടുത്താനുള്ള സാധ്യത എത്രത്തോളമാണ്. പ്രശസ്ത ബ്രിട്ടീഷ് ശാസ്ത്രമെഴുത്തുകാരനായ ബില്‍ ബ്രൈസല്‍ അദ്ദേഹത്തിന്‍െറ ‘എ ഷോര്‍ട്ട് ഹിസ്റ്ററി ഒഫ് നിയര്‍ലി എവരിതിങ്’ എന്ന ഗ്രന്ഥത്തില്‍ ഇതിന് കൃത്യമായ ഉത്തരം നല്‍കുന്നുണ്ട്. ഭൂമിക്കു പുറത്ത് ജീവന്‍ നിലനില്‍ക്കണമെങ്കില്‍ അത് ഭൂമിയില്‍ നിന്ന് ഏകദേശം 200 പ്രകാശ വര്‍ഷമെങ്കിലും അകലെയായിരിക്കണം. അഥവാ, അവര്‍ അവിടെ നിന്നും ഭൂമിയെ നിരീക്ഷിക്കുമ്പോള്‍ കാണുക 200 വര്‍ഷം മുമ്പുള്ള ഭൂമിയും അക്കാലത്തെ ആളുകളെയുമായിരിക്കും.

Top