കരയുന്ന സ്ത്രീയെ സ്ത്രീയെ ഫോട്ടോഷോപ്പിലൂടെ ചിരിപ്പിച്ചു !.. വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ആപ്പിള്‍

കഴിഞ്ഞ ദിവസം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ആപ്പിള്‍ ഇവന്റില്‍ ഏറ്റവും ശ്രദ്ധ നേടിയത് ഐപാഡ് പ്രോയുടെ പുതിയ പതിപ്പിന്റെ ഡെമോയാണ്. ആഡോബി സോഫ്റ്റ് വെയറിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനിടെ കരയുന്ന പെണ്‍കുട്ടിയെ എഡിറ്റിംഗിലൂടെ ചിരിപ്പിച്ചതാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ആപ്പിള്‍ ഐ പാഡ് പ്രോയുടെ പുതിയ പതിപ്പില്‍ അഡോബിയുടെ സാങ്കേതിക സാധ്യതകളാണ് അഡോബി ഡിസൈന്‍ ഡിറക്ടര്‍ എറിക് സ്‌നോഡന്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ തടിച്ച് കൂടിയ ആപ്പിള്‍ ആരാധകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്. ആപ്പിളിന്റെ 12.9 ഇഞ്ച് സ്‌ക്രീനുള്ള ഐ പാഡ് പ്രോയ്‌ക്കൊപ്പം ഫോട്ടോഷേപ്പ് ഫിക്‌സ് എന്ന പുതിയ സോഫ്റ്റ് വെയറാണ് അഡോബി അവതരിപ്പിച്ചത്. കരയുന്ന പെണ്‍കുട്ടിയെ ഫോട്ടോഷോപ്പ് ഫിക്‌സിംഗ് സോഫ്റ്റ് വെയറിലൂടെ എറിക്‌സണ്‍ ചിരിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ അഡോബിയുടെ ഡമോ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പേരില്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സ്ത്രീകളോട് ഇനി ചിരിക്കണമെന്ന് പറയേണ്ടതില്ല. ഫോട്ടോഷോപ്പ് ചെയ്യൂ… ഐപാഡ് സര്‍ജറിയിലൂടെ സ്ത്രീയെ ചിരിപ്പിക്കുന്ന പുരുഷന്‍… എന്നിങ്ങനെ പോകുന്നു ട്വിറ്ററിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങള്‍.

ലിംഗ സമത്വം പാലിക്കാത്തതിന്റെ പേരില്‍ ആപ്പിള്‍ പണ്ടും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ആപ്പിളിന്റെ ആകെ ജീവനക്കാരില്‍ 30 ശതമാനം മാത്രമേ വനിതകളുള്ളൂ എന്ന് കഴിഞ്ഞ വര്‍ഷം സി ഇ ഒ ടിം കുക്ക് വ്യക്തമാക്കിയിരുന്നു. പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നത് പുരുഷന്‍മാര്‍ മാത്രമാണെന്ന വിമര്‍ശനത്തിന് ശേഷം കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വനിതകളും വേദികളിലേക്ക് എത്തിത്തുടങ്ങി. ഇത്തവണ ആപ്പിള്‍ ടിവി അവതരിപ്പിച്ചതും വനിതയാണ്. എന്തായാലും അഡോബിയുടെ ഡെമോയാണ് സോഷ്യല്‍ മാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്റിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

Top