
പൊളിറ്റിക്കൽ ഡെസ്ക്
കൊച്ചി: ബാർ കോഴക്കേസിൽ വിജിലൻസ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് പുറത്തു വന്നതോടെ ബാർ കോഴക്കേസിൽ മാണിയും മകനും കുടുങ്ങിയേക്കുമെന്നു സൂചന. മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ കെ.എം മാണിയെയും, മകൻ ജോസ് കെ.മാണിയെയും കേസിൽ കുടുക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. വിധി വരുന്നതിനു മുന്നോടിയായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തെ വിവിധ ബാർ ഉടമകളിൽ നിന്നു രഹസ്യമായി വിജിലൻസ് തെളിവുകൾ ശേഖരച്ചിട്ടുണ്ട്. മാണിയും മകനും ഉൾപ്പെട്ട സംഭാഷണങ്ങളും, വീഡിയോ ദൃശ്യങ്ങളും ലഭിച്ചതായി ഉന്നത വിജിലൻസ് ഉദ്യോഗസ്ഥൻ ഡിഐഎച്ച് ന്യൂസിനോടു വെളിപ്പെടുത്തി.
നിലവിലെ സാഹചര്യത്തിൽ ബാർകോഴക്കേസിൽ തുടരന്വേഷണത്തിനു കോടതി ഉത്തരവുണ്ടാകുമെന്നു വിജിലൻസിനു ഉറപ്പായിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് സംഘം പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മുപ്പതിലേറെ ബാർഉടമകളുമായി നേരിട്ടു കണ്ട് തെളിവ് ശേഖരിക്കാൻ വിജിലൻഡ് ഡയറക്ടർ ജേക്കബ് തോമസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയത്. തുടർ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ തെളിവുകളുടെ അടിസ്താനത്തിൽ അടുത്ത മാസം തന്നെ വിജിലൻസ് മാണിക്കെതിരെ ആദ്യ ഘട്ട എഫ്ഐആർ സമർപ്പിക്കുമെന്നാണ് സൂചന ലഭിക്കുന്നത.്
വിജിലൻസ് ശേഖരിച്ച തെളിവുകളിൽ കെ.എം മാണിയുടെയും മകന്റെയും ഓഡിയോ വീഡിയോ സന്ദേശങ്ങളും ദൃശ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സുചനകൾ.