മാഡ്രിഡ്: ബാര്‍സിലോനയില്‍ ജനത്തിനിടയിലേക്ക് അജ്ഞാതാന്‍ വാന്‍ ഇടിച്ചു കയറ്റിയ ആക്രമണത്തില്‍ 13 പെര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് ഗുരുതര പരിക്ക് ഏല്‍ക്കുകയും ചെയ്തു .ബാര്‍സിലോനയിലെ ലാസ് റംബ്ലാസ് ജില്ലയിലാണു സംഭവം. പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇടയിലേക്ക് വാന്‍ ഇടിച്ചുകയറുകയായിരുന്നു. ഉണ്ടായത് വലിയ അപകടമാണെന്ന് പൊലീസ് പറഞ്ഞു.അതേസമയം, ആയുധധാരികളായ രണ്ടുപേര്‍ അടുത്തുള്ള റസ്‌റ്റോറന്റിലേക്കു കയറി പോകുന്നതായി സ്‌പെയിനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അപകടത്തെ തുടര്‍ന്ന് സ്ഥലത്തേക്ക് ആരും പോകരുതെന്നു പൊലീസ് പറഞ്ഞു. കൂടാതെ മെട്രോ സര്‍വീസുകളും സ്‌റ്റേഷനുകളും അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ജനത്തിനിടയിലേക്ക് വാന്‍ പാഞ്ഞുകയറിയതോടെ ഡ്രൈവര്‍ സ്ഥലത്തുനിന്നും ഓടിരക്ഷപെട്ടു.അതേസമയം ബാഴ്സലോണയിൽ ആക്രമണം നടത്തിയ വാൻ വാടകയ്ക്ക് എടുത്തത് മൊറോക്കൻ പൗരനെന്നു പോലീസ്. ദ്രിസ് ഒൗകബിർ എന്ന യുവാവാണ് സാന്‍റ പെർപെട്വ ഡി ലാ മൊഗാദ എന്ന സ്ഥലത്തുനിന്ന് ആക്രമണം നടത്തിയ വാഹനം വാടകകയ്ക്ക് എടുത്തത്. എന്നാൽ ആക്രമണം നടത്തിയവരുടെ കൂട്ടത്തിൽ ഒൗകബിർ ഉണ്ടായിരുന്നോ എന്നു വ്യക്തമല്ല. മാഴ്സല്ലെയിൽനിന്നുള്ള ഇയാൾ കാറ്റലോണിയയിലെ റിപോളിലാണ് താമസിക്കുന്നതെന്ന് ഡെയ്ലി മെയ്ൽ റിപ്പോർട്ട് ചെയ്യുന്നു.
ബാഴ്സലോണയിൽ ജനക്കൂട്ടത്തിനിടയിലേക്കു വാൻ ഇടിച്ചുകയറ്റിയുണ്ടാക്കിയ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ലാസ് റാംബ്ലാസ് തെരുവിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തിൽ നിരവധി ആളുകൾക്കു പരിക്കേറ്റിട്ടുണ്ട്. സംഭവം ഭീകരാക്രമണമാണെന്നു പോലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളുകൾ പരിക്കേറ്റ് തെരുവിൽ കിടക്കുന്നതിന്‍റെ ചിത്രങ്ങൾ ഡെയ്ലി മെയ്ൽ പുറത്തുവിട്ടു. സംഭവങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് പറഞ്ഞു.
വാഹത്തിലുണ്ടായിരുന്ന രണ്ട് ആയുധധാരികൾ സമീപത്തെ ബാറിലേക്ക് ഓടിക്കയറി ആളുകളെ ബന്ദികളാക്കിയതായി സൂചനയുണ്ട്. ഇവരുമായി പോലീസ് ചർച്ച നടത്തുകയാണെന്നാണു സൂചന. പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്. ആക്രമണത്തെ തുടർന്ന് സമീപത്തെ മെട്രോ സ്റ്റേഷനുകൾ അടച്ചു. ട്രെയിൻ സർവീസുകൾ നിർത്താൻ നിർദേശിച്ചു.ബാഴ്സലോണയിലെ ഏറ്റവും തിരക്കേറിയ തെരുവുകളിൽ ഒന്നാണ് ലാസ് റാംബ്ലാസ്. വിനോദസഞ്ചാരികളും തെരുവ് പ്രകടനക്കാരുമാണ് ഇവിടെ കൂടുതലായി എത്തുന്നത്.