ബംഗാൾ രാഷ്ട്രപതി ഭരണത്തിലേയ്ക്ക്: വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ; ബിജെപി – മമതപോരിന് പിൻതുണയുമായി കോൺഗ്രസും സഖ്യകക്ഷികളും

സ്വന്തം ലേഖകൻ

കൊൽക്കത്ത: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾ പിടിച്ചടക്കിയതിനു സമാനമായ രീതിയിൽ ബംഗാളിലേയ്ക്ക് കടന്നു കയറാനുള്ള ബിജെപി ശ്രമത്തെ ചെറുത്തു നിന്ന് ബംഗാൾ മുഖ്യമന്ത്രി മമതബാനർജി. ബംഗാളിൽ ഏതുവിേേധയനയും അധികാരം പിടിക്കാൻ ശ്രമിക്കുന്ന ബിജെപിയെ പ്രതിരോധിച്ച് നിൽക്കുകയാണ് ഇപ്പോൾ മമത ബാനർജി ഒറ്റയ്ക്ക്. സിബിഐ റെയ്ഡിനു പിന്നാലൈ മമതയും സംഘവും നടത്തിയ നീക്കത്തിന് പ്രതിപക്ഷ പാർട്ടികളിൽ നിന്നു കൂടുതൽ പിൻതുണ ലഭിച്ചു. സിപിഎം ഒഴിയെകെയുള്ള മറ്റെല്ലാ പ്രതിപക്ഷ കക്ഷികളും ഇപ്പോൾ മമതയെ പിൻതുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
ഇതിനിടെ ഇന്നലെ കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പൊലീസ് തടഞ്ഞതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമ്മിഷണറെ ചോദ്യം ചെയ്യാനുള്ള സി.ബി.ഐ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് മമത ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി. ബി.ജെ.പി ബംഗാലിനെ തകർക്കാൻ ശ്രമിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ബി.ജെ.പിയുടെ നീക്കമെന്നും മമത ആരോപിച്ചു.

കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ്കുമാറിനെ കാണാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെയാണ് ബംഗാൾ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞതിന് പിന്നാലെ കമ്മിഷണറുടെ ഔദ്യോഗിക വസതിയിലെത്തിയ മമതാ ബാനർജി ഇവിടെ വച്ച് മന്ത്രിമാരുമായും മറ്റു തൃണമൂൽ കോൺഗ്രസ് നേതാക്കളുമായും ചർച്ച നടത്തിയ ശേഷം കേന്ദ്രസർക്കാരിന്റെ ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സത്യാഗ്രഹസമരം ആരംഭിക്കുന്നതായി അറിയിച്ചു.

ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറുടെ മൊഴിയെടുക്കാൻ അനുമതി നേടിയ സി.ബി.ഐ ഇതിനായി കമ്മിഷണറുടെ ഔദ്യോഗികവസതിയിലെത്തിയപ്പോൾ ആണ് കൊൽക്കത്ത പൊലീസ് ഇവരെ തടഞ്ഞത്.

കമ്മിഷണർ ഓഫീസിന് മുന്നിൽ വച്ചു തന്നെ അഞ്ചോളം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ കൊൽക്കത്ത പൊലീസ് ഇവരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഇതിന് പിന്നാലെ പത്തോളം സി.ബി.ഐ ഉദ്യോഗസ്ഥർ കൂടി കമ്മിഷണർ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുകയാണ്. മമതയെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കം പ്രതിപക്ഷത്തെ നേതാക്കൾ രംഗത്തെത്തി. ഭരണഘടനയെ സംരക്ഷിക്കുക എന്ന പേരിൽ കൊൽക്കത്ത മെട്രോ ചാനലിലാണ് മമത ബാനർജി സത്യാഗ്രഹമിരിക്കുന്നത്. നരേന്ദ്ര മോദി ബംഗാളിൽ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. ബംഗാളിലെ സംഭവങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണെന്ന് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.

എന്നാൽ മമതയുടേത് നാടകമാണെന്നും ഭയമാണ് അവരെ നയിക്കുന്നതെന്നും ആരോപിച്ച് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തിയത് പാർട്ടിക്കുള്ളിലെ ഭിന്നത പരസ്യമാക്കി.

കൊൽക്കൊത്തയിൽ സി.ബി.ഐ നടപടിയിൽ പ്രതിഷേധിച്ച് മമത ബാനർജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുന്നു. മമതയെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കം പ്രതിപക്ഷത്തെ നേതാക്കൾ രംഗത്തെത്തി. ബംഗാൾ സർക്കാരിനെതിരെ സിബിഐ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും.

ഭരണഘടനയെ സംരക്ഷിക്കുക എന്ന പേരിൽ കൊൽക്കത്ത മെട്രോ ചാനലിലാണ് മമത ബാനർജി സത്യാഗ്രഹമിരിക്കുന്നത്. നരേന്ദ്ര മോദി ബംഗാളിൽ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു.

ചിട്ടി തട്ടിപ്പ് കേസിൽ പ്രതിയായ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ കസ്റ്റഡിയിൽ എടുക്കാൻ എത്തിയ സിബിഐ സംഘത്തെ പോലീസ് തടഞ്ഞു. കമ്മീഷണറുടെ വീട്ടിൽ പ്രവേശിക്കാൻ ശ്രമിച്ച 5 സി.ബി.ഐ ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് വിട്ടയച്ചു.

തൊട്ട് പിന്നാലെ പൊലീസ് കമ്മീഷണറുടെ വസതിയിൽ മുഖ്യമന്ത്രി മമത ബാനർജി എത്തി ഡി.ജി.പി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്കും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദേവലിനുമെതിരെ രൂക്ഷ ഭാഷയിലാണ് മമത ബാനർജി ആരോപണമുന്നയിച്ചത്. റെയ്ഡ് അനധികൃതമാണെന്നും സി.ബി.ഐയെ ദുരുപയോഗം ചെയ്യുകയാണെന്നും മമത ബാനർജി പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ചുള്ള മമതാ ബാനർജിയുടെ അനിശ്ചിതകാല ധർണ തുടരുകയാണ്.

അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ, ഒമർ അബ്ദുള്ള, തേജസ്വി യാദവ്, എം കെ സ്റ്റാലിൻ, ശരത് പവാർ, ചന്ദ്രബാബുനായിഡു തുടങ്ങിയ പ്രതിപക്ഷ നേതാക്കളും മമതയെ പിന്തുണച്ചെത്തി.

Top