സിനിമയില്‍ ശത്രുക്കളുണ്ടെന്ന് ഭാവന; വിദൂര സ്വപ്‌നത്തില്‍ പോലും കാണാത്ത കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടായി

സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ടെന്ന് നടി ഭാവന. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി വിജയം വരെ പോരാടുമെന്നും ഭാവന. വനിതാ ദ്വൈവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവനയുടെ തുറന്നുപറച്ചില്‍. സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ടെന്ന ആമുഖത്തോടെയാണ് ഭാവനയുടെ അഭിമുഖം എന്ന് വനിത പറയുന്നു. പുറത്തിറങ്ങാനിരിക്കുന്ന പുതിയ ലക്ഷം വനിതയിലാണ് വെളിപ്പെടുത്തല്‍. വി ആര്‍ ജ്യോതിഷിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന സംസാരിക്കുന്നത്.

വിദൂര സ്വപ്‌നത്തില്‍ പോലും കാണാത്ത കാര്യങ്ങളാണ് ജീവിതത്തില്‍ ഉണ്ടായത്. ജീവിതത്തില്‍ ദൗര്‍ഭാഗ്യകരമായ കാര്യങ്ങള്‍ ഉണ്ടായപ്പോള്‍ പിന്തുണ തന്നവരും പ്രാര്‍ത്ഥിച്ചവരും ഏറെയാണ്. ഭാവന പറയുന്നു. ഭാവന നായികയായ രണ്ട് ചിത്രങ്ങളാണ് അവധിക്കാല റിലീസുകളായി തിയറ്ററുകളിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹണി ബീ 2, ഇതോടൊപ്പം ഏപ്രില്‍ റിലീസായ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍. പൃഥ്വിരാജിനൊപ്പമുള്ള ആദം പൂര്‍ത്തിയാക്കി കന്നഡ സിനിമയിലും ചാര്‍ലി റീമേക്കിലും അഭിനയിക്കാനൊരുങ്ങുകയാണ് ഭാവന. കന്നഡ നിര്‍മ്മാതാവ് നവീനുമായി ഭാവനയുടെ വിവാഹനിശ്ചയം ഈയടുത്ത് നടന്നിരുന്നു.

Top