പീഡനം തടയാനൊരു ബ്രാ..!

സ്വന്തം ലേഖകൻ

ലണ്ടൻ: പീഡനം തടയാൻ പുതിയകണ്ടുപിടിത്തവുമായി ഒരുകൂട്ടർ. പീഡനത്തിന് ശ്രമിക്കുന്നവരെ  കയ്യോടെ പിടികൂടാവുന്ന  സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത് മസാച്ചുസൈറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ്                       ടെക്നോളജിയിലെ ഗവേഷകരാണ്. ലോകത്തുടനീളം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പരിഹാരമായി പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്മാർട്ട് സ്റ്റിക്കർ എന്നാണ് ഇതിന്റെ പേര്. സ്മാർട് സ്റ്റിക്കർ അടിവസ്ത്രത്തിൽ ഘടിപ്പിച്ച് സ്മാർട്ട് ഫോണിലെ ആപ്പുമായി ബ്ലൂട്ടൂത്ത് വഴി ബന്ധിപ്പിക്കുന്നു. അടിവസ്ത്രം ആരെങ്കിലും ബലമായി ഊരാൻ ശ്രമിച്ചാൽ സ്റ്റിക്കറിലെ ചിപ്പിന്റെ സഹായത്തോടെ നേരത്തെ സ്മാർട്ട് ഫോണിൽ തയാറാക്കിവെച്ചിരിക്കുന്ന ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പറുകളിലേക്ക് കോളുകളായോ മെസേജുകളായോ അപായ സന്ദേശം പോകും.

ഈ സന്ദേശത്തിൽ നിന്നും ജിപിഎസ് സംവിധാനത്തോടെ സംഭവം നടക്കുന്ന സ്ഥലം കണ്ടെത്താൻ സാധിക്കും. പീഡനം നടക്കുന്ന സമയത്ത് തന്നെ അത് കണ്ടെത്തി തടയാൻ ഈ സ്റ്റിക്കറിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. കുട്ടികൾക്കാണ് ഇത് ഏറെ പ്രയോജനപ്പെടുക.. മുമ്പും ഇ്തതരത്തിലെ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കപ്പെട്ടുണ്ട്.

Top