ബാങ്കില്‍ നിക്ഷേപിച്ചത് ഒന്നര ലക്ഷം റിയാല്‍; അക്കൗണ്ടിലെത്തിയത് 15 ലക്ഷം; ഖത്തര്‍ പ്രവാസി ചെയ്തത്?

ഖത്തറിലെ പ്രവാസി ബിസിനസുകാരന്‍ തന്റെ ഉടമസ്ഥതയിലുള്ള ക്ലീനിംഗ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ ഒന്നര ലക്ഷം റിയാലിന്റെ ചെക്ക് നിക്ഷേപിച്ചു.

കുറച്ചുകഴിഞ്ഞപ്പോള്‍ മൊബൈലില്‍ ബാങ്കില്‍ നിന്നുള്ള മെസേജ് വന്നു- താങ്കളുടെ എക്കൗണ്ടില്‍ 15 ലക്ഷം റിയാല്‍ ക്രെഡിറ്റായിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എ.ടി.എമ്മുമായി ഏതെങ്കിലും ഷോപ്പിംഗ് മാളിലേക്കല്ല നൈജീരിയക്കാരനായ മൈക്കല്‍ എയ്‌സ്‌തോമ ഓടിയത്.

നേരെ ബാങ്കിലേക്കായിരുന്നു. കസ്റ്റമര്‍ കെയര്‍ മാനേജറോട് സംഭവം പറഞ്ഞപ്പോള്‍, താങ്കളുടെ അക്കൗണ്ടില്‍ 15 ലക്ഷം റിയാല്‍ ഉള്ളതുതന്നെയാണെന്നായിരുന്നു മറുപടി.

പിന്നീട് ബാങ്ക് മാനേജറെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചപ്പോഴാണ് സംഗതി മനസ്സിലായത്. ഇയാള്‍ നല്‍കിയ ചെക്ക് പ്രോസസ് ചെയ്തപ്പോള്‍ 150,000 എന്ന് ടൈപ്പ് ചെയ്യേണ്ടതിന് പകരം ഒരു പൂജ്യം അധികം ചേര്‍ത്ത് 15 ലക്ഷമാക്കിമാറ്റുകയായിരുന്നു.

അബദ്ധം മനസ്സിലാക്കിയ മാനേജര്‍ യുവാവ് കാണിച്ച സത്യന്ധതയ്ക്ക് ഏറെ നന്ദി പറഞ്ഞാണ് യാത്രയാക്കിയത്.

ഇത്രയധികം പണം അക്കൗണ്ടതില്‍ വന്നതറിഞ്ഞ് ഒരു നിമിഷം പോലും അത് സ്വന്തമാക്കണമെന്ന ചിന്ത തനിക്കുണ്ടായിട്ടില്ലെന്ന് മൈക്കല്‍ എയ്‌സ്‌തോമ പറഞ്ഞു.

കാരണം അത് എന്റെതല്ലെന്നും തിരികെ നല്‍കേണ്ടതാണെന്നുമുള്ള ചിന്തയായിരുന്നു മനസ്സില്‍.

Top