തൊണ്ടയില്‍ കാന്‍സര്‍! മരണത്തെ മുഖാമുഖം കണ്ട് സോളാര്‍ പ്രതി ബിജു രാധാകൃഷ്ണന്‍

തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് തൊണ്ടയില്‍ കാന്‍സറെന്നു സൂചന. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അധികൃതരാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്.ബിജു രാധാകൃഷ്ണന്റെ പേര് ഗുരുതര രോഗികളായ തടവുകാരുടെ പട്ടിക തയാറാക്കുന്ന മെഡിക്കല്‍ ബോര്‍ഡിനു മുന്‍പില്‍ നേരത്തെ നല്‍കിയപ്പോള്‍ ഇത് കള്ളത്തരമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് രോഗകാര്യത്തില്‍ സ്ഥിരീകരണമുണ്ടാകുന്നത്.

ഒരാഴ്ച മുമ്പ് റീജണല്‍ കാന്‍സര്‍ സെന്ററില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. മാസങ്ങള്‍ നീണ്ട ചികിത്സ വേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു. ഭാര്യ രശ്മിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയില്‍ കഴിയുകയാണ് ബിജു രാധാകൃഷ്ണന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നു മെഡിക്കല്‍ ബോര്‍ഡിനു നല്‍കിയ 14 പേരുള്ള പട്ടികയില്‍ ബിജു രാധാകൃഷ്ണനും ഇടംപിടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ബിജുവിനെ പരിശോധനയ്ക്കു വിധേയനാക്കുകയായിരുന്നു.biju2

വയോധികര്‍, ഗുരുതര രോഗമുള്ളവര്‍, അടിയന്തര ചികില്‍സ വേണ്ടവര്‍ എന്നീ ഗണത്തില്‍പെടുന്ന തടവുകാരെ പരിശോധിക്കാനും റിപ്പോര്‍ട്ട് നല്‍കാനുമാണു മെഡിക്കല്‍ ബോര്‍ഡിന്റെ സേവനം ആവശ്യപ്പെടുന്നത്.സെന്‍ട്രല്‍ ജയിലുകളില്‍, തൊട്ടടുത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണു മെഡിക്കല്‍ ബോര്‍ഡായി പ്രവര്‍ത്തിക്കുക. ജയില്‍ ആശുപത്രിയിലെ ചികില്‍സ സംബന്ധിച്ച് ആക്ഷേപമുള്ള കേസുകളും ബോര്‍ഡിനു മുന്‍പില്‍ വരും.

കേസുകള്‍ക്കായി കോടതിയെത്തുമ്പോഴെല്ലാം തനിക്ക് മാരകരോഗങ്ങളുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍, ജയില്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും പലവട്ടം നടത്തിയ പരിശോധനയില്‍ ഗുരുതരരോഗം കണ്ടെത്തിയില്ല. ഇതിനിടെയാണ് ആര്‍സിസിയില്‍ പരിശോധന നടക്കുന്നതും രോഗം സ്ഥിരീകരിക്കുന്നതും.വയറുവേദന, കാല്‍മുട്ടുവേദന തുടങ്ങിയ അസുഖങ്ങള്‍ക്കാണു ബിജുവിനെ മുന്‍പ് ആശുപത്രികളില്‍ എത്തിച്ചിട്ടുള്ളത്. സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ശിക്ഷായിളവ് ഉള്‍പ്പെടെയുള്ള ജയില്‍ ആനുകൂല്യത്തിനു പരിഗണിക്കരുതെന്നു ചട്ടമുണ്ട്.

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം ലഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ്, ഗുരുതര രോഗിയായി ബിജുവിനെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതെന്ന വാദമാണ് മുമ്പുയര്‍ന്നത്. എന്നാല്‍ ബിജുവിന്റെ രോഗം സ്ഥിരീകരിച്ചതോടെ ആരോപണങ്ങളെല്ലാം വൃഥാവിലായി.

Top