കാറിനുള്ളിൽ യുവതിയുടെ അടിവസ്ത്രം: നടുറോഡിൽ ഭർത്താവിന് ഭാര്യയുടെ അടി

ക്രൈം ഡെസ്‌ക്

കൊച്ചി: കാറിനുള്ളിൽ യുവതിയുടെ അടിവസ്ത്രം കണ്ടതിനെച്ചൊല്ലി നടുറോഡിൽ ഭാര്യയും ഭർത്താവും തമ്മിൽ പൊരിഞ്ഞ അടി. സംഭവം കണ്ട് നാട്ടുകാർ കൂടി പൊലീസ് എത്തുമെന്ന് ഉറപ്പായതോടെ, ഇരുവരും കാറിൽ കയറി സ്ഥലം വിട്ടു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ അങ്കമാലിയ്ക്ക് സമീപമായിരുന്നു സംഭവം. ഇവിടുത്തെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ യുവതിയെ കൊണ്ടു പോകുന്നതിനായാണ് കൊച്ചിയിൽ വ്യവസായിയായ ഭർത്താവ് കാറിൽ എത്തിയത്. കാറിനുള്ളിൽ കയറി, പഴ്‌സ് വയ്ക്കാൻ കാറിന്റെ ഡാഷ് ബോർഡ് തുറന്നപ്പോഴാണ് ഇതിനുള്ളിൽ യുവതിയുടെ അടിവസ്ത്രം ഇരിക്കുന്നത് കണ്ടത്. ക്ഷുഭിതയായ ഭാര്യ, ഭർത്താവിനോട് ഇതേപ്പറ്റി ചോദിച്ചു. തനിക്ക് ഒന്നുമറിയില്ലെന്ന് ഭർത്താവ് കൈമലർത്തി. ഇതോടെ യുവതിയുടെ സർവ നിയന്ത്രണങ്ങളും നഷ്ടമായി. അടിവസ്ത്രം ഭർത്താവിന്റെ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞ് യുവതി കാറിൽ നിന്നും പുറത്തേയ്ക്ക് വേഗം ഇറങ്ങി.
യുവതിയെ തടയാൻ പുറത്തിറങ്ങിയ ഭർത്താവിന്റെ തോളിൽ നിന്നും അടിവസ്ത്രം റോഡിൽ വീണു. നാട്ടുകാർ നോക്കി നിൽക്കെ യുവാവ് അടിവസ്ത്രവുമായി ഭാര്യയ്ക്ക് പിന്നാലേ ഓടിയെത്തി. ഇതോടെ കൂടുതൽ ക്ഷുഭിതയായ ഭാര്യ ഭർത്താവിന്റെ കരണക്കുറ്റിയ്ക്ക് അടിച്ചു. ഭർത്താവും തിരിച്ചടിച്ചു. റോഡിനു നടുവിൽ വാഹനം ഇട്ടശേഷം രണ്ടുപേരും അടിയും തിരിച്ചടിയുമായി നിന്നതോടെ അങ്കമാലിയിൽ ഗതാഗതക്കുരുക്കും ആയി. സംഭവം കണ്ട് കൂടിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തുമെന്നും വിഷയം പന്തിയല്ലെന്നും കണ്ട ദമ്പതിമാർ ഉടൻ തന്നെ കാറുമെടുത്ത് സ്ഥലം വിട്ടു.
ഇന്ന് ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ ജോലിയ്ക്ക് എത്താതെ വന്നതോടെയാണ് സംഭവം അങ്കമാലിയിൽ ചർ്ച്ചയായത്. അടിവസ്ത്രം തന്റെ കാറിനുള്ളിൽ എങ്ങിനെ എത്തി എന്നറിയില്ലെന്ന നിലപാടിൽ തന്നെയാണ് ആ ഭർത്താവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top