ലക്ഷക്കണക്കിന് മുസ്ലിങ്ങള്‍ രാജ്യം വിടും !..ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ അട്ടിമറിക്കുന്നതാണ് ജനുവരി 8 ന് കേന്ദ്രം ലോക്സഭയിൽ പാസ്സാക്കിയ പൗരത്വ ബിൽ. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്നുമുള്ള മുസ്ലിങ്ങളായ അഭയാർത്ഥികൾക്ക് മാത്രം പൗരത്വം നിഷേധിക്കുന്നതാണ് നിയമം. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിംസ് ഒഴികെയുള്ളവർക്കാണ് പൗരത്വം നൽകുന്നത്.
ഹെറാൾഡ് ന്യുസ് ടിവി’യുടെ യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബില്ലിന്റെ രണ്ടാം വകുപ്പിലാണ് മൂന്ന് രാജ്യങ്ങളെപ്പറ്റിയും ആറ് സമുദായങ്ങളെപ്പറ്റിയും പരാമർശമുള്ളത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും അഭയാർഥികളായി വരുന്ന ഹിന്ദു, ജൈന, സിഖ്, ക്രൈസ്തവ, ബുദ്ധ, പാഴ്‌സി മതക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്ന് ബില്ലിൽ പറയുന്നു. അതിനർത്ഥം മുസ്ലിങ്ങളെ ഒഴിവാക്കുമെന്ന് തന്നെ. മതനിരപേക്ഷത ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടന നിലനിൽക്കുന്ന രാജ്യത്താണ് ബിജെപി സർക്കാർ മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത്.