കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്; 296 സീറ്റ് നേടി മോദി വീണ്ടും അധികാരത്തിലേക്ക് !കേരളത്തില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ ബി ജെ പിയില്‍ എത്തും 

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ കൂട്ടത്തോടെ ബിജെപി പാളയത്തിലേക്ക് ചുവട് മാറുമ്പോള്‍ അടുത്ത കേന്ദ്രഭരണമെന്ന കോണ്‍ഗ്രസിന്റെ സ്വപനവും തകരുന്നു. മോദി സര്‍ക്കാരിനെതിരായ ജനവികാരത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് പ്രചരിപ്പിക്കുമ്പോള്‍ തന്നൊയാണ് കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ മോദിയുടെ പാാളയത്തിലെത്തുന്നത്. കോണ്‍ഗ്രസിന്റെ ദേശിയ നേതാക്കള്‍ക്ക് പോലും മോദിപരാജയപ്പെടുമെന്ന് പ്രതീക്ഷയില്ല !

കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍സെക്രട്ടറിമാരും മുന്‍ മുഖ്യമന്ത്രിമാരും എംപിമാരുമടക്കം എംഎല്‍എമാരും അടക്കം നൂറിലേറെ പ്രമുഖ നേതാക്കളാണ് അഞ്ചു വര്‍ഷത്തിനിടെ ബിജെപിയിലേക്ക് കാലുമാറിയത്. ഇതില്‍ ഏറ്റവുമൊടുവിലത്തെ പേരാണ് മലയാളികൂടിയായ മുന്‍ ദേശിയ വക്താവ് ടോം വടക്കന്‍. കേരളത്തേില്‍ നിന്നും ഏതാനും നേതാക്കള്‍ കൂടി ബിജെപിക്കൊപ്പം ചേരുമെന്നാണ് പുതിയ റിപ്പോര്‍്ട്ടുകള്‍. മോദിയുടെ വന്‍ വിജയം പ്രതീക്ഷിച്ച് തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഈ കൂടുമാറ്റവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിമാരായ എസ് എം കൃഷ്ണ, വിജയ് ബഹുഗുണ, ജഗദാംബികാ പാല്‍ എന്നിവര്‍ക്ക് ഒരു സുപ്രഭാതത്തില്‍ ബിജെപിയിലേക്ക് പോകാന്‍ ഒട്ടും മടിയുണ്ടായില്ല. യുപിയിലെ പിസിസി പ്രസിഡന്റായിരുന്ന റീത്ത ബഹുഗുണ ജോഷി ഇപ്പോള്‍ യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ മന്ത്രി. തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവും ആന്ധ്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ ദാമോദര്‍ രാജ നരസിംഹ റെഡ്ഡിയുടെ ഭാര്യ പത്മിനി റെഡ്ഡി ഇപ്പോള്‍ ബിജെപി നേതാവാണ്. യുപിഎ മന്ത്രിസഭയില്‍ എ കെ ആന്റണിക്കുകീഴില്‍ പ്രതിരോധ സഹമന്ത്രിയായിരുന്ന റാവു ഇന്ദ്രജിത് സിങ് ഇപ്പോള്‍ ബിജെപി നേതാവും മോദി മന്ത്രി സഭയില്‍ സഹമന്ത്രിയുമാണ്.ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നേതാക്കളായിരുന്ന സത്യപാല്‍ മഹാരാജ്, ഭാര്യ അമൃത റാവത്, മുന്‍ സ്പീക്കര്‍ യശ്പാല്‍ ആര്, മുന്‍ മന്ത്രി ഹരക് സിങ് റാവത്, സുബോധ് ഉണ്യാല്‍, പ്രണവ്‌സിങ് എന്നിവര്‍ ഇപ്പോള്‍ ബിജെപിയിലാണ്.

മേഘാലയയിലെ ആരോഗ്യമന്ത്രി അലക്‌സാണ്ടറും കോണ്‍ഗ്രസ് മുന്‍ നേതാവാണ്. അസമിലെ മന്ത്രിമാരായ ഹിമന്ത ബിശ്വ ശര്‍മയും പല്ലഭ് ലോചന്‍ ദാസും ബിജെപിയിലെ മുന്‍ കോണ്‍ഗ്രസുകാരാണ്. യന്‍തുങ്കോ നാഗാലാന്‍ഡില്‍ മന്ത്രിപദവി ലഭിച്ച മുന്‍ കോണ്‍ഗ്രസ് നേതാവാണ്. കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി എത്തിയ എംഎല്‍എമാരുടെ ബലത്തിലാണ് അരുണാചല്‍പ്രദേശ്, മണിപ്പുര്‍, ത്രിപുര, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണത്തിലേറിയത്. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ത്രിപുരയില്‍ കോണ്‍ഗ്രസിനെ ഒന്നടങ്കം ബിജെപി വിലയ്‌ക്കെടുത്തു. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ രത്തന്‍ലാല്‍നാഥാണ് ഇപ്പോള്‍ ബിജെപിയുടെ വിദ്യാഭ്യാസമന്ത്രി.

അസമില്‍ തരുണ്‍ ഗൊഗോയ് നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഹിമന്ത ബിശ്വ ശര്‍മ 2016ലാണ് ബിജെപിയിലെത്തിയത്. അസമിലെ പല ജില്ലകളിലും കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയെ നയിക്കുന്നത്. കഴിഞ്ഞദിവസം മുന്‍മന്ത്രി ഗൗതം റോയ്, മുന്‍ എംപി കരിപ് ചാലിഹ എന്നിവരും ബിജെപിയില്‍ ചേര്‍ന്നു
അരുണാചല്‍പ്രദേശില്‍ കൂറുമാറിയ 34 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്ന് സംസ്ഥാന ഭരണ നേതൃത്വത്തിലെത്തി. അങ്ങനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ പേമ കണ്ഡു ബിജെപിയുടെ മുഖ്യമന്ത്രിയായി. ലോക്‌സഭാ തെരരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് എംഎല്‍എ മരിക്കോ ടാഡോ ബിജെപിയില്‍ ചേര്‍ന്നു.

60 അംഗ മണിപ്പുര്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 28ഉം ബിജെപിക്ക് 21ഉം സീറ്റാണുണ്ടായിരുന്നത്. ഇതില്‍ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കാലുമാറിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. ബിജെപി അധികാരത്തിലെത്തി.
ഗോവയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസായിരുന്നു. 40 അംഗ സഭയില്‍ 17 സീറ്റ്. എന്നാല്‍, മന്ത്രിസഭ ഉണ്ടാക്കിയത് ബിജെപിയും. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി ബിജെപിയിലെത്തി. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രതാപസിങ് റാണെയുടെ മകന്‍ വിശ്വജിത് റാണെ, ആറു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായ സുഭാഷ് ഷിറോദ്കര്‍ എന്നിവരുള്‍പ്പെടെ കൂറുമാറി.

ഉത്തരാഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയടക്കം ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയതാണ് കോണ്‍ഗ്രസ് മന്ത്രിസഭയുടെ പതനത്തിന് കാരണമായത്. ഹിമാചലില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് സുഖ്‌റാമിന്റെ മകനും എംഎല്‍എയുമായ അനില്‍ശര്‍മയടക്കം രണ്ട് എംഎല്‍എമാര്‍ കൂറുമാറി ബിജെപിയിലെത്തി.

കര്‍ണാടകത്തില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ ഉമേഷ് ജാദവ് ബിജെപിയില്‍ ചേര്‍ന്നു. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ മഞ്ചുവാണ് ഹസന്‍ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവും നിയമസഭയിലെ പ്രതിപക്ഷനേതാവുമായ രാധാകൃഷ്ണ വൈഖെ പാട്ടീലിന്റെ മകന്‍ സുജയ് വൈഖെ പാട്ടീലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കാളിദാസ് കോലംബകാരും ബിജെപിയില്‍ ചേര്‍ന്നു.

Top