റോട്ടറി കൊച്ചി യുണൈറ്റഡിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കൊച്ചി:റോട്ടറി കൊച്ചി യുണൈറ്റഡിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കനിവ് പാലിയേറ്റിവ് കെയർ മരട് യൂണിറ്റിന്റെ സഹകരണത്തോടെ മരട് ശ്രീദേവി ഓഡിറ്റോറിയത്തിൽ സംഘടിപിച്ച ക്യാമ്പ് റോട്ടറി 3201 ഡിസ്ട്രിക്റ്റ് ഗവർണർ റൊട്ടേറിയൻ രാജശേഖരൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.

ക്യാമ്പിൽ 650-ഓളം പേർക്ക് വാക്സിനേഷൻ നൽകി. റൊട്ടേറിയൻ ശേഷാദ്രിനാഥൻ, അസിസ്റ്റന്റ് ഗവർണർ സുബ്രമണ്യൻ എസ്, ഡയറക്ടർ വർഗീസ് കെ. ജോയ്, റോട്ടറി ക്ലബ് കൊച്ചി യുണൈറ്റഡ് പ്രസിഡന്റ് അഖ്ദർ കുദൽ, ഐഎംഎ പ്രസിഡന്റ് ഡോ. മരിയ വർഗീസ്, വൈസ് പ്രസിഡന്റ് ഡോ. അതുൽ ജോസഫ്, കനിവ് പാലിയേറ്റിവ് കെയർ മരട് ഈസ്റ്റ് രക്ഷാധികാരി കെ.എ. ദേവസ്സി, പ്രസിഡന്റ് എ.യു. വിജു, വി-ഗാർഡ് സിഎസ്ആർ ഓഫീസർ സനീഷ് തുടങ്ങിയവർ പങ്കെടുത്തു.

Top