വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലെ ഉശിരന്‍ നേതാവായ കോടിയേരി ലക്ഷ്മി നായരുടെ മുന്നില്‍ കവാത്ത് മറക്കുന്നു;  ഇരട്ടത്താപ്പ് തുറന്ന് കാട്ടി സിന്ധു സൂര്യകുമാറിന്റെ കവര്‍ സ്റ്റോറി

തിരുവനന്തപുരം: ലോ അക്കാഡമി സമരത്തില്‍ സിപിഎമ്മിന് ഇതുവരെ മുന്‍തൂക്കം നേടാന്‍ കഴിഞ്ഞിട്ടില്ല എന്നത് സത്യമായ കാര്യം. കേരളത്തിലെ ഏറ്റവും കരുത്തുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്‌ഐ സമര മുഖത്തുണ്ടെങ്കിലും സിപിഎമ്മിന്റെ നേതാക്കന്മാരുടെ നിലപാടുകള്‍ സമരത്തെ ഒന്നാകെ പിന്നോട്ടടിക്കുന്നുണ്ട്. ലക്ഷ്മി നായരെ രാജിയില്‍ നിന്നും രക്ഷിച്ചത് പാര്‍ട്ടിയാണെന്നതും പകല്‍ പോലെ വ്യക്തമാണ്. സിന്‍ഡിക്കേറ്റിന്റെ നടപടി ഇത്രയും അയഞ്ഞതാകാന്‍ കാരണം പാര്‍ട്ടി മ്പെര്‍മാരാണെന്നത് നില കൂടുതല്‍ ദയനീയമാക്കുന്നു. എസ്എഫ്‌ഐ സ്വന്തം നിലയ്ക്കാണ് സമരം നടത്തുന്നതെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിലാണ് സിപിഎമ്മിന്റെയും കോടിയേരിയുടെയും മുന്‍നിലപാടുകളെ താരതമ്യം ചെയ്ത് പാര്‍ട്ടി നടത്തുന്ന അവസരവാദ സമീപനം ഏഷ്യാനെറ്റിലെ കവര്‍‌സ്റ്റോറിയില്‍ സിന്ധു സൂര്യകുമാര്‍ തുറന്നു കാട്ടുന്നത്.

നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ രാഷ്ട്രീയക്കാരെ എങ്ങനെ വെട്ടിലാക്കുന്നു എന്നതിനെ കുറിച്ച് വിശദീകരിച്ചു കൊണ്ടാണ് സിന്ധു സൂര്യകുമാര്‍ പരിപാടി തുടങ്ങിയത്. ലോ അക്കാദമി സമരത്തില്‍ നാണക്കേടിന്റെ നെറുകയിലാണ് സിപിഎമ്മും സര്‍ക്കാരുമെന്ന് സിന്ധു വ്യക്തമാക്കുകയും ചെയ്തു. എസ്എഫ്ഐ കൂടി പങ്കെടുക്കുന്ന വിദ്യാര്‍ത്ഥി സമരം സിപിഐ(എം) പിന്തുണയില്‍ അല്ലെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണനായിരുന്നു കവര്‍സ്റ്റോറിയുടെ ആക്രമണത്തിന് ശരിക്കും ഇരയായത്. കോണ്‍ഗ്രസ് നേതാക്കള്‍ എന്തുകൊണ്ട് മിണ്ടാതിരിക്കുന്നു എന്നു വിശദീകരിച്ച സിന്ധു നേരെ തീപ്പൊരി സഖാവായ കോടിയേരിയുടെ പഴയ ഒരു ദൃശ്യം ചൂണ്ടിക്കാട്ടി.
2001ല്‍ ഒരു സമരകാലത്ത് എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയുടെ പേരില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പിന്‍സിപ്പലിനെ നിര്‍ത്തിപ്പൊരിക്കുന്ന കോടിയേരിയുടെ ദൃശ്യങ്ങളാണ് പരിപാടി പ്ലേ ചെയ്തത്. നിങ്ങള്‍ക്ക് കോളേജിനെ നിയന്ത്രിക്കാന്‍ അറിയില്ലെന്നും നിങ്ങളൊരു പ്രിന്‍സിപ്പലാണോ എന്നും ചോദിച്ച് കത്തിക്കയറുകയായിരുന്നു അന്ന് കോടിയേരി. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിന് അതിന് അനുവദിക്കാതെ ഊടുപാട് ചീത്തപറയുകയായുന്നു കോടിയേരി. വി ശിവന്‍കുട്ടിയും ടി ശിവദാസ മേനോനും കോടിയേരിക്കൊപ്പമുണ്ടായിരുന്നു. തലസ്ഥാനത്തുള്ള വേളയില്‍ ഇവിടുത്തെ കോളേജില്‍ സമരം നടക്കുമ്പോള്‍ കോടിയേരി എങ്ങനെയാണ് ഇടപെട്ടത് എന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു കവര്‍ സ്റ്റോറി. എന്നാല്‍, അന്ന് തീപ്പൊരിയായ കോടിയേരിക്ക് ഇപ്പോള്‍ ലക്ഷ്മി നായരുടെ മുന്നില്‍ മുട്ടു വിറയ്ക്കുന്ന കാര്യമാണ് അക്കമിട്ട് സിന്ധു ചൂണ്ടിക്കാട്ടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരുപാട് തവണ കോടിയേരി ഇങ്ങനെ ഇടപെട്ട കാര്യം ചൂണ്ടിക്കാട്ടിയ സിന്ധു കോടിയേരി പുതിയൊരു മനുഷ്യനായിരിക്കുന്നു എന്ന കാര്യമാണ് വ്യക്തമാക്കിയത്. ലോ അക്കാദമിയിലെ സമരപന്തലില്‍ എത്തിയത് പതിനെട്ടാം ദിനമാണെന്ന് പറഞ്ഞതിന് പിന്നാലെ ഇത് വെറും വിദ്യാര്‍ത്ഥി വിഷയമാണെന്നും കോടിയേരി പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചു തള്ളുകയായിരുന്നു പരിപാടി. സ്വാശ്രയ വിഷയത്തില്‍ പിണരായി പറയുന്ന വിടുവായത്തം മാത്രമാണെന്ന് സമര്‍ത്ഥിച്ച സിന്ധു സിപിഎമ്മിന് ഈ വിഷയത്തിലുള്ള ഇരട്ടത്താപ്പ് അക്കമിട്ട് നിരത്തുകയും ചെയ്തു. സര്‍ക്കാറിന്റെ മൂക്കിന് താഴെ നടക്കുന്ന പ്രശ്നത്തെ സര്‍ക്കാര്‍ കാണാതിരിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദിക്കുന്നു.

ലോ അക്കാദമിക്കെതിരെ ഇതാദ്യമായല്ല പരാതി ഉയരുന്നതെന്ന കാരവും കവര്‍ സ്റ്റോറി ചൂണ്ടിക്കാട്ടുന്നു. മുന്‍പ് തിരുവനന്തപുരം ലോകോളേജിലെ വിദ്യാര്‍ത്ഥികള്‍ ലോ അക്കാദമിയില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്സിറ്റികള്‍ക്ക് പ്രത്യേകം പരിഗണന നല്‍കുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടി സമരം നടത്തിയ കാര്യവും ഓര്‍മ്മിപ്പിക്കുന്നു. സര്‍ക്കാര്‍ സ്ഥലം സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതിയതിന്റെ ഉദാഹരണമാണ് ലോ അക്കാദമിയെന്നും വ്യക്തമാക്കുന്നു.

സെക്രട്ടറിയേറ്റിന് അടുത്താണ് ലോ അക്കാദമിയുടെ സ്ഥലത്ത് ഫ്ലാറ്റ് സമുച്ഛയും ഉയരുന്നത്. ഇതേക്കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ലെന്ന് മാത്രവും. വി എസ് അടക്കമുള്ളവരുടെ പ്രതികരണം മറ്റ് കാരണം കൊണ്ടാണ്. ഫ്ലാറ്റ് സമച്ഛയം തിരിച്ചുപിടിക്കാനോ അധിക സ്ഥലം തിരിച്ചു പിടിക്കാനോ സിപിഐ(എം) താല്‍പ്പര്യപ്പെടാത്തതിന് പിന്നിലെ പാര്‍ട്ടി ബന്ധങ്ങളും കാരണങ്ങളും ചാനല്‍ വ്യക്തമാക്കുന്നു. സ്വാശ്രയ വിഷയത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നിലപാട് സ്വീകരിക്കാത്തതെന്നും ചോദ്യം ഉന്നയിക്കുന്നു. ഇതിന് പിന്നില്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്തുമറക്കലാണെന്നും സിന്ധു പറയുന്നു.

എസ്എഫ്ഐയുടെ നിലപാടുകളെയും സിന്ധു സൂര്യകുമാര്‍ വിമര്‍ശിക്കുന്നു. പാലക്കാട് പ്രിന്‍സിപ്പലിനെ സംസ്‌ക്കരിച്ചതും മഹാരാജാസില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതും തെറ്റായ തീരുമാനമാണെന്ന ചൂണ്ടിക്കാട്ടുമ്പോള്‍ തന്നെ ലോ അക്കാദമിയിലെ സമരത്തിന് പിന്നിലെ ഉദ്ദേശ്യ ശുദ്ധിയെ സംശയിക്കുകയും ചെയ്യുന്നു. സമരം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞ് ഞായറാഴ്ച്ചയാണ് എസ്എഫ്ഐ സമരം തുടങ്ങിയത്. ഇത് തന്നെ വിഷയത്തില്‍ എസ്എഫ്ഐയുടെ സ്വാര്‍ത്ഥ താല്‍പ്പര്യം വ്യക്തമാണെന്നും കവര്‍ സ്റ്റോറി ചൂണ്ടിക്കാട്ടി. കള്ളത്തരമാണ് സര്‍ക്കാറും സിപിഎമ്മും കാണിക്കുന്നതെന്ന് നാട്ടുകാര്‍ക്ക് വ്യക്തമാകുന്നതെന്നും സിന്ധു ചൂണ്ടിക്കാട്ടുന്നു.

ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ക്ക കാരണം അത് പരിഹരിക്കാതെ അഹങ്കാരം കാണിച്ചതാണെന്നും കവര്‍സ്റ്റോറി വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികളുടെ ചെറിയ പരാതി ഭൂമി വിഷയത്തിലേക്ക് അടക്കം ഉയര്‍ന്നത് പ്രശ്നം പരിഹരിക്കാത്തതു കൊണ്ടാണെന്നും സിന്ധു പറഞ്ഞു വെക്കുന്നു. മാദ്ധ്യമങ്ങളാണ് വിഷയം കുളമാക്കുന്നതെന്ന് കോടിയേരിയുടെ പരാമര്‍ശത്തെ പരിഹസിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ മിണ്ടാതിരിന്നാലല്ലേ..പ്രിന്‍സിപ്പിലിനെ ലീവെടുത്ത് പ്രശ്നം പരിഹരിക്കാനാവൂ.. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയാലും തറവാടികളാണെങ്കില്‍ പാര്‍ട്ടി സമ്മതിക്കുമല്ലോയെന്നും കവര്‍സ്റ്റോറി പരിഹസിക്കുന്നു.

Top