സിപിഎമ്മിനെ നിരോധിക്കുമോ? ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരെയുള്ള പാര്‍ട്ടിയെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ നോട്ടിസയക്കാന്‍ ഉത്തരവ്

jojoന്യൂഡല്‍ഹി: രാജ്യവിരുദ്ധമായ ഭരണഘടനയുള്ള സിപിഎം നിരോധിക്കണമെന്ന ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്കെതിരെ നോട്ടിസയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.  (W.P.(C) 1669/2016)  സിപിഎമ്മിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ അഭിഭാഷകനായ ജോജോ ജോസ് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

സി.പി.എം ഭരണഘടനവിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ‘ഇന്ത്യയില്‍ വിപ്‌ളവം വഴി തൊഴിലാളി വര്‍ഗാധിപത്യം സ്ഥാപിക്കലാണ് പാര്‍ട്ടിയുടെ ലക്ഷ്യം ‘ എന്നാല്‍ ഇന്ത്യന്‍ ഭരണ ഘടന ജനാധിപത്യം ആണ് വിഭാവനം ചെയ്യുന്നത് .അതിനാല്‍ തന്നെ ഏതെങ്കിലും പ്രത്യേക വര്‍ഗത്തിന്റെ സര്‍വാധിപത്യം ഇന്ത്യയില്‍ സ്ഥാപിക്കുക നിയവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരാള്‍ക്ക് ഒരു വോട്ട് എന്നനുസരിച്ചാണ് ഇന്ത്യന്‍ രാഷ്ട്രീയം വിഭാവനം ചെയ്തിരിക്കുന്നത് .അതുകൊണ്ട്  തന്നെ ഇന്ത്യയില്‍ ഒരു വര്‍ഗത്തിന്റെ പ്രത്യേക സര്‍വാധിപത്യം സ്ഥാപിക്കുക എന്ന അവകാശവാദവും നീക്കവും അതിനായുള്ള സംഘടനയും നിയമവിരുദ്ധമാണ്. വിപ്ലവം എന്നത് രാജ്യത്തോടുള്ള യുദ്ധ പ്രഖ്യാപനം കൂടിയാണ്. വിപ്‌ളവത്തില്‍ ഊന്നിയുള്ള അധികാരത്തിലേക്കുള്ള നീക്കം ഭരണഘടനക്ക് എതിരാണ് ‘ എന്നതും സി.പി.എം നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നു.

പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഎമ്മിനെ നിരോധിക്കണമെന്നുള്ള ഹര്‍ജി സിപിഎം ഗൗരവമായാണ് കാണുന്നത്. ഇത് സംബന്ധിച്ച നിയമ വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തി കഴിഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റിയും ഇക്കാര്യം നേരത്തെ ചര്‍ച്ചചെയ്തിരുന്നു. സിപിഎമ്മിന്റെ ഭരണഘടന രാജ്യവിരുദ്ദമല്ല എന്ന തെളിയിക്കേണ്ട്ത ഇനി സിപിഎമ്മിന്റെ ഉത്തരവാദിത്വമാണ്.

Top