മരണ നമ്പര്‍!…777888999…കോള്‍ എടുത്താല്‍ നിങ്ങളുടെ അവസാനം.സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന മുന്നറിയിപ്പ്

മരണ നമ്പര്‍!…777888999…കോള്‍ എടുത്താല്‍ നിങ്ങളുടെ അവസാനം.സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന മുന്നറിയിപ്പ് ചിലരില്‍ എങ്കിലും ഭീതി വിതച്ചിരിക്കുന്നു ..777888999 എന്ന നമ്പറുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വൈറലായിരിക്കുകയാണ്. ഈ നമ്പറില്‍ നിന്നുള്ള കോള്‍ വന്നാല്‍ ഫോണ്‍ എടുക്കരുതെന്നാണ് മുന്നറിയിപ്പ്. ഈ നമ്പറില്‍ നിന്നുള്ള കോള്‍ എടുത്താല്‍ ഫോണ്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് കുറിപ്പിലുള്ളത്.ഈ നമ്പറില്‍ നിന്നുള്ള കോള്‍ എടുത്താല്‍ ഒരു സ്ത്രീയായിരിക്കും സംസാരിക്കുക, അത് നിങ്ങളുടെ അവസാന കോള്‍ ആയിരിക്കും. സന്ദേശം മറ്റുള്ളവര്‍ക്ക് പങ്കുവെയ്ക്കുക..Death no1

ഇങ്ങനെയാണ് ആ വാട്ട്‌സ്ആപ്പ് സന്ദേശം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, 777888999 എന്നത് ഒമ്പതക്ക നമ്പറാണ്. മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്ന ഫോണ്‍ നമ്പറില്‍ ഒമ്പത് അക്കങ്ങള്‍ മാത്രമാണെന്ന അടിസ്ഥാന കാര്യം പോലും ഓര്‍ക്കാതെയാണ് കിട്ടുന്നവര്‍ കിട്ടുന്നവര്‍ ഇത് ഷെയര്‍ ചെയ്യുന്നത്. ഒരു മൊബൈല്‍ നമ്പറിന് പത്തക്കം വേണമെന്നത് ഇവിടെ ആരും ഓര്‍ക്കാതെ പോകുന്നു. ഇത്തരം നമ്പറുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കില്ല. പിന്നെ എങ്ങനെയാണ് കോള്‍ വരുന്നതും പൊട്ടിത്തെറിക്കുന്നതും എന്നാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന ചോദ്യം.death no2

എന്നാല്‍ ലോകം മുഴുവനുമായി രണ്ടു ലക്ഷത്തിലധികം കമ്പ്യൂട്ടറുകളെ പ്രവര്‍ത്തന രഹിതമാക്കിയ റാന്‍സംവേറുമായി ബന്ധപ്പെട്ട ആക്രമണത്തിന് പിന്നാലെയാണ് ഈ സന്ദേശവുമെന്നതിനാല്‍ ആള്‍ക്കാര്‍ക്കിടയില്‍ ആശങ്ക പരത്താന്‍ സന്ദേശത്തിനാകുന്നുണ്ട്. 2016 മുതല്‍ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പരക്കുന്നതാണ് ഈ വ്യാജ സന്ദേശം. ഹോക്സ് കോള്‍ എന്ന പേരില്‍ ഗൂഗിളില്‍ തന്നെ ഇത്തരത്തില്‍ അനേകം വാര്‍ത്തകള്‍ കാണാം. റാംന്‍സം വൈറസ് ആക്രമണം കമ്പ്യൂട്ടര്‍ നെറ്റുവര്‍ക്കുകളില്‍ പരക്കുന്നു എന്ന ഭീതി നിലനില്‍ക്കുന്ന സന്ദര്‍ഭം മുതലെടുത്ത് ആരോ വായ്ജമായി നിര്‍മ്മിച്ച് വാര്‍ത്തയായിരിക്കാം ഇതെന്നാണ് സൈബര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Top