വാട്‌സ് അപ്പ ഡെസ്‌ക് ടോപ്പില്‍ മുഖം മിനുക്കി ! ഇനി എല്ലാം എളുപ്പത്തില്‍

WhatsApp-Logoന്യൂഡല്‍ഹി: വാട്‌സ് അപ്പ് വെമ്പില്‍ വന്‍മാറ്റം വരുത്തി വെമ്പ് എഡിഷന്‍ ജനകീയമാക്കുന്നു. സ്റ്റാറ്റസ് അപ്‌ഡേഷനും ചിത്രം മാറ്റലുമെല്ലാം വാട്‌സാപ്പ് വെബിലും എളുപ്പത്തില്‍ ചെയ്യാവുന്ന രീതിയിലാണ് പുതിയ വെര്‍ഷന്‍. വാട്‌സ് അപ്പ് ഡെസ്‌ക് ടോപ്പിലും ലഭ്യമായി തുടങ്ങിയെങ്കിലും അതികം ക്ലിക്കായിരുന്നില്ല തുടര്‍ന്നാണ് പുതിയ മാറ്റത്തിന് മുതിര്‍ന്നത്. ഇനി വാട്‌സ്ആപ് വെബിലും കോണ്‍ടാക്ടുകള്‍ മാനേജ് ചെയ്യാനും സ്റ്റാറ്റസ് മാറ്റാനും പ്രൊഫൈല്‍ ചിത്രം മാറ്റാനും പറ്റും. വാട്‌സ്ആപ് വെബില്‍ കൂടുതല്‍ അഡീഷണല്‍ ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്താന്‍ വാട്‌സ്ആപ് തീരുമാനിച്ചിട്ടുണ്ട്.

ഇതുപ്രകാരം ഇനിമുതല്‍ വാട്‌സ്ആപ് കോണ്‍വര്‍സേഷനുകള്‍ ഡെസ്‌ക്‌ടോപ്പില്‍ തന്നെ മാനേജ് ചെയ്യാന്‍ സാധിക്കും. കോണ്‍വര്‍സേഷന്‍ ആര്‍ക്കൈവ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും മറ്റും നേരത്തെ വാട്‌സ്ആപ് വെബില്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഇനിമുതല്‍ അതിനുള്ള ഓപ്ഷന്‍ കൂടി വെബില്‍ ആഡ് ചെയ്തിട്ടുണ്ട്. ഗ്രൂപ്പ് ചാറ്റ് നടത്തുമ്പോള്‍ ചാറ്റ് മ്യൂട്ട് ചെയ്യാന്‍ സാധിക്കുന്ന ഓപ്ഷനും സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യലും പ്രൊഫൈല്‍ ചിത്രം മാറ്റലും ഒക്കെയായി മൊബൈലിലെ വാട്‌സ്ആപ് ആപ്ലിക്കേഷന്‍ പോലെ തന്നെ സുഗമമാക്കിയിരിക്കുകയാണ് വാട്‌സ്ആപ് വെബും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ടാക്ടോ, ഗ്രൂപ്പോ ഡിലീറ്റ് ചെയ്യാനും എക്‌സിറ്റടിക്കാനും വലിയ റെഡ് ബട്ടണുകള്‍ പിടിപ്പിച്ചിട്ടുണ്ട്. അഡീഷണല്‍ ഫീച്ചേഴ്‌സ് ലഭിക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷനിലെ പോലെ ഏതെങ്കിലും തരത്തില്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതില്ല. ഡെസ്‌ക്‌ടോപ് ഉപയോഗത്തിനു വേണ്ടി ജനുവരിയിലാണ് വാട്‌സ്ആപ് വെബ് പുറത്തിറക്കിയത്.

പ്രാരംഭഘട്ടത്തില്‍ ഇത് ഗൂഗിള്‍ ക്രോമില്‍ മാത്രമേ ലഭ്യമായിരുന്നുള്ളു. ഇനിമുതല്‍ ഫയര്‍ഫോക്‌സ്, ഓപേറ തുടങ്ങിയ ബ്രൗസറുകളിലും ലഭ്യമാകും. ആദ്യഘട്ടത്തില്‍ ഇതൊന്നും ഇല്ലാത്തതിനാല്‍ മൊബൈല്‍ ആപ്ലിക്കേഷന്റെ അത്ര പ്രചാരം വാട്‌സ്ആപ് വെബ് നേടിയിരുന്നില്ല. എന്നാല്‍, പുതിയ ഘടകങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണോ, അതല്ല റെഗുലറായി നടപ്പാക്കിയോ എന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Top