അടികിട്ടി’വെടി’യേറ്റ പ്രേതം

വഴിയെ കാണുന്നവരെ പ്രേതത്തിന്റെ രൂപത്തില്‍ വന്നു പേടിപ്പിക്കാന്‍ നോക്കിയതാണ് സീരിയല്‍ പ്രാങ്ക് സ്റ്റാര്‍ ആയ വ്‌ളാഡ്മിര്‍ സാപേവ്. പാതിരാത്രിയിലാണ് വ്‌ളാഡ്മിര്‍ തന്റെ പ്രേതക്കളിയുമായി പുറത്തിറങ്ങിയത്. ആരെങ്കിലും വരുന്ന നിമിഷം മുന്നിലേക്കു ചാടി പേടിപ്പിച്ചു രസിക്കാനായിരുന്നു കക്ഷിയുടെ ശ്രമം. പക്ഷേ വ്‌ളാഡ്മിര്‍ മുന്നിലേക്കു ചാടിയയുടന്‍ എതിരെ വന്ന യുവാവ് നല്ല ഇടിവച്ചു കൊടുക്കുകയും വെടിവയ്ക്കുകയും ചെയ്തു. വ്‌ളാഡ്മിറുടെ ഭാഗ്യമെന്നു പറയട്ടെ അതൊരു എയര്‍ഗണ്‍ ആയിരുന്നു. തോക്കു ചൂണ്ടിയപ്പോള്‍ ഇതോടെ തന്റെ ജീവിതം അവസാനിച്ചുവെന്നാണ് കരുതിയതെന്നും ഭാഗ്യവശാല്‍ അതൊരു എയര്‍ഗണ്‍ ആയിരുന്നുവെന്നും വ്‌ളാഡ്മിര്‍ പിന്നീടു പറഞ്ഞു. പെട്ടെന്നുണ്ടായ മല്‍പ്പിടുത്തത്തില്‍ വ്‌ളാഡ്മിറിനു നിസാരമായ പരിക്കും പറ്റി.

വീഡിയൊ കാണാം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top