തമിഴ് താരങ്ങളുടെ സ്വാകാര്യ ചിത്രങ്ങളും വിഡിയോകളും സുചിത്ര കാർത്തിക് എന്ന ഗായിക ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടത് അടുത്തിടെയാണ്. അമലാ പോൾ, തൃഷ, ധനുഷ് തുടങ്ങി നിരവധി താരങ്ങളുടെ ചിത്രങ്ങളാണ് സൂചിലീക്സ് വഴി പുറത്ത് വന്നത്. ഇപ്പോൾ ഇതുമൂലം ദിവ്യ ദര്ശിനിയുടെ കുടുംബ ജീവിതം വിവാഹമോചനത്തിന്റെ വക്കിലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
മിനി സ്ക്രീനിലെ ഏറ്റവും പോപ്പുലർ താരമായ നായികയാണ് ദീദി എന്ന് വിളിക്കുന്ന ദിവ്യ ദർശിനി്. 2014ലാണ് ദീദിയും അസിസ്റ്റൻഡ് ഡയറക്ടർ ശ്രീകാന്ത് രവിചന്ദ്രനുമായുള്ള വിവാഹം നടന്നത്. ആറു വർഷം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. കഴിഞ്ഞ ഒരു വർഷമായി ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടെന്നും നിയമപരമായി ബന്ധം വേർപെടുത്തുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചതായുമാണ് വാർത്തകൾ വരുന്നത്. ഇതിനു പിന്നിൽ ധനുഷിന്റെ പേരാണ് പറഞ്ഞു കേൾക്കുന്നത്.
ധനുഷുമായുള്ള അതിരുവിട്ട അടുപ്പവും സൗഹൃദവും ശ്രീകാന്ത് എതിർത്തതാണ് ഡിവോഴ്സ് തീരുമാനത്തിൽ എത്തിച്ചതത്രേ. ഗായിക സുചിത്ര പുറത്തുവിട്ട ചിത്രങ്ങളിൽ ഒന്നിൽ കുടിച്ച് ബോധമില്ലാതെ ദീദി മറ്റൊരാളെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം വൈറലായി മാറിയിരുന്നു. ഇതേത്തുടർന്നാണ് ബന്ധം കൂടുതൽ വഷളായതത്രേ.
ധനുഷ് ആദ്യമായി സംവിധാനം ചെയ്ത പവർ പാണ്ടി എന്ന ചിത്രത്തിൽ അതിഥി താരമായി ദീദി പ്രത്യക്ഷപ്പെടുന്നുണ്ട്. അമലാ പോളിനു പിന്നാലെ ദിവ്യ ദർശിനിയുടെ വിവാഹ മോചന വാർത്തയിലും ഇടം പിടിക്കുകയാണ് ധനുഷിന്റ് പേര്.