എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണു;അപകടത്തിൽ ഒട്ടേറെപ്പേർ മരിച്ചതായി ഇത്യോപ്യൻ പ്രധാനമന്ത്രി. വിമാനത്തിലുണ്ടായിരുന്നത് 157 പേര്‍.

നെയ്‍റോബി: കെനിയയിലേക്കുള്ള യാത്രാ മദ്ധ്യേ എത്യോപ്യന്‍ യാത്രാ വിമാനം തകര്‍‌ന്നു വീണതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 157 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. ഇന്ന് രാവിലെ 8.44 ഓടെയാണ് അപകടം. അപകടത്തിൽ ഒട്ടേറെപ്പേർ മരിച്ചതായി ഇത്യോപ്യൻ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അഡിസ് അബാബയിൽനിന്ന് 62 കിലോമീറ്റർ അകലെയുള്ള ബിഷോഫ്ടു നഗരത്തിനു സമീപമാണ് അപകടമുണ്ടായത്.പ്രതിദിന സർ‌വീസ് നടത്തുന്ന ബോയിങ് 737 വിമാനമാണു തകർന്നത്. ഇത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിൽനിന്നു പുറപ്പെട്ട വിമാനമാണു തകർന്നത്.

. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.149 യാത്രക്കാരും 8 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. ” പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്‍റെ അഗാധമായ അനുശോചനമെന്ന് പ്രധാനമന്ത്രി അബി അഹമ്മദ് ട്വിറ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമാനത്തിലുണ്ടായിരുന്നവര്‍ക്കായി അന്വേഷണം ആരംഭിച്ചെന്ന് വിമാനക്കമ്പനി വിശദമാക്കി. വിമാനം പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെയാണ് തകര്‍ന്നു വീണത്. അപകടകാരണം വ്യക്തമല്ല. 2018 ഒക്ടോബര്‍ 29 ന് സമാനമായി നടന്ന അപകടത്തില്‍ 189 പേര്‍ കൊല്ലപ്പെട്ടിരുന്നു. വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇത്യോപ്യൻ പ്രധാനമന്ത്രി ട്വിറ്റർ വഴി അനുശോചനം രേഖപ്പെടുത്തി.

Top