മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് വരുമെന്ന് ടുഡേയ്‌സ് ചാണക്യ..

ദില്ലി: മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിയുടെ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ പ്രവചനം.രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ കുതിപ്പുണ്ടാകുമെന്നാണ് ഇവരുടെ പ്രവചനം. മധ്യപ്രദേശിലും രാജസ്ഥാനിലും കടുത്ത പോരാട്ടമെന്നാണു വിലയിരുത്തല്‍. രാജസ്ഥാന്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കും. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും ടൈംസ് നൗ- സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. ചത്തീസ്ഗഢില്‍ ബിജെപിയും തെലങ്കാനയില്‍ ടിആര്‍എസും ഭരണം നിലനിര്‍ത്തുമെന്നും സര്‍വ്വേ ഫലം പറയുന്നു. മിസോറമില്‍ എംഎന്‍എഫ് ഭരണം നേടുമെന്നും എക്സിറ്റ് ഫലം പറയുന്നു.

കോണ്‍ഗ്രസ് മധ്യപ്രദേശില്‍ 125 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. ബിജെപി 103 സീറ്റുകള്‍ വരെ നേടുമെന്നും ഇവര്‍ പ്രവചിക്കുന്നു. മറ്റുള്ളവര്‍ ഇവിടെ അഞ്ച് സീറ്റുമെന്നും ഇവര്‍ പറയുന്നു. വോട്ട ശതമാനത്തിലും കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കും. 45 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിക്കും. ബിജെപിക്ക് 41 ശതമാനവും ലഭിക്കും. അതേസമയം ബിജെപിക്ക് അടുത്ത തിരിച്ചടിയാണ് ഈ എക്‌സിറ്റ് പോള്‍ ഫലം. അതേസമയം പോരാട്ടം കടുക്കുമെന്നും ഇവര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന്റെ കുതിപ്പാണ് ഇവര്‍ പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് 50 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. ഇവിടെ ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റാണ്. അതേസമയം ബിജെപി 36 സീറ്റില്‍ ഒതുങ്ങുമെന്നും ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നു. അജിത് ജോഗിയുടെ പാര്‍ട്ടി അടക്കമുള്ളവര്‍ നാല് സീറ്റുകള്‍ നേടും. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 42 ശതമാനം വോട്ട് ലഭിക്കും. ബിജെപിക്ക് ഇത് 38 ശതമാനമായിരിക്കും. അതേസമയം ബിജെപിയുടെ വോട്ടിലും സീറ്റിലും ഒരു പോലെ കുറവ് വരുമെന്ന് ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നത്. അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഏറ്റവും കൃത്യത പാലിക്കുന്നത് ടുഡേയ്‌സ് ചാണക്യയാണ്. അതുകൊണ്ട് ബിജെപി ആശങ്കപ്പെടേണ്ട സര്‍വേ ആണിത്.

മധ്യപ്രദേശ് (230)

മധ്യപ്രദേശ്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യ ടുഡെ– ആക്സിസ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം മധ്യപ്രദേശിൽ കോൺഗ്രസ് 104 മുതൽ 122 സീറ്റുകൾ നേടിയേക്കും. ബിജെപിക്ക് 102നും 120നും ഇടയിൽ സീറ്റുകൾ ലഭിക്കുമെന്നാണു പ്രവചനം. കോണ്‍ഗ്രസ്– 41, ബിജെപി– 40, മറ്റുള്ളവർ– 15 ശതമാനവും വോട്ട് വിഹിതം സ്വന്തമാക്കുമെന്നാണു സർവേകൾ പ്രവചിക്കുന്നത്.

ഇന്ത്യാ ടുഡേ:

കോണ്‍ഗ്രസ് 104-122
ബിജെപി 102-120

ടൈംസ് നൗ:

ബിജെപി 126
കോണ്‍ഗ്രസ് 89
മറ്റുള്ളവര്‍ 15

ന്യൂസ് എക്‌സ്

ബിജെപി 106
കോണ്‍ഗ്രസ് 112
മറ്റുള്ളവര്‍ 12

ചത്തീസ്ഗഢ് (90)

ഛത്തീസ്ഗഡിൽ ബിജെപി ഭരണം നിലനിർത്തുമെന്നാണ് ടൈംസ് നൗ– സിഎൻ എക്സ് എക്സിറ്റ് പോൾ ഫലങ്ങൾ‌.

ബിജെപി 46
കോണ്‍ഗ്രസ് 35
ബിഎസ്പി 7
മറ്റുള്ളവര്‍ 2

തെലങ്കാന (119)

തെലങ്കാനയിൽ 119 സീറ്റുകളിൽ 66 ഇടത്ത് ടിആർഎസെന്ന് ടൈംസ് നൗ– സിഎൻ എക്സ് എക്സിറ്റ് പോൾ ഫലം. കോൺഗ്രസ്–ടിഡിപി–സിപിഐ–ടിജെപി സഖ്യം 37. ബിജെപി ഏഴ്, മറ്റുള്ളവർ ഒൻപത് സീറ്റ് നേടും.

ടിആര്‍എസ് 66
കോണ്‍ഗ്രസ് 37
ബിജെപി 7
മറ്റുള്ളവര്‍ 9

രാജസ്ഥാന്‍ (200)

രാജസ്ഥാനിലും ഇഞ്ചോടിഞ്ച് സീറ്റ് നിലയാണ് കോൺഗ്രസിനും ബിജെപിക്കും  ടൈംസ് നൗ– സിഎൻ എക്സ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.

കോണ്‍ഗ്രസ് 105
ബിജെപി 85
ബിഎസ്പി 2
മറ്റുള്ളവര്‍ 7

മിസോറം (40)

എംഎന്‍എഫ് 16-20
ബിജെപി 14-18
മറ്റുള്ളവര്‍ 3-10

Top