ഫേസ്ബുക്ക് പണി മുടക്കി; പതിനഞ്ച് മിനിട്ട് നേരം ബ്ലാങ്ക് പേജ് കാണിച്ചു; ഫേസ്ബുക് ഡൗണ്‍

ഫേസ്ബുക് പതിനഞ്ച് മിനിട്ട് പണി മുടക്കി. ജനപ്രിയ സോഷ്യല്‍മീഡിയ നെറ്റ് വര്‍ക്ക് ആയ ഫേസ്ബുക്ക് അല്‍പനേരത്തേക്ക് ഇല്ലാതായപ്പോഴേക്കും ജനങ്ങള്‍ തലങ്ങും വിലങ്ങും ചോദ്യങ്ങളായി. ആളുകള്‍ അമ്പരന്നും പലരും ഫോണിന്റെ കുഴപ്പമാണെന്നാണ് ധരിച്ചത്.

ഫേസ്ബുക്ക് തുറന്നവര്‍ക്ക് 15 മിനിറ്റുകളോളം വെളുത്ത സ്‌ക്രീന്‍ മാത്രമാണ് ദൃശ്യമായത്. ലോകത്തെല്ലായിടത്തും ഉപഭോക്താക്കള്‍ക്ക് ഇത്തരത്തില്‍ അനുഭവമുണ്ടായതായി റിപ്പോര്‍ട്ടുകള് വന്നിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ആളുകള്‍ ഫേസ്ബുക്കിന് എന്ത് പറ്റിയെന്ന് പരസ്പരം അന്വേഷിച്ചിരുന്നത്.

ഫേസ്ബുക് ഡൗണ്‍ എന്ന ഹാഷ്ടാഗുമായി ഒട്ടേറെ ട്വീറ്റുകളാണെത്തുന്നത്. രാത്രി ഒന്‍പതേമുക്കാലോടെയായിരുന്നു സംഭവം. 15 മിനിറ്റോളം ബ്ലാങ്ക് പേജ് കാണിച്ച ഫെയ്‌സ്ബുക് പിന്നാലെ പ്രവര്‍ത്തനക്ഷമമായി. എന്നാല്‍ ഇതിന്മേല്‍ ഫെയ്‌സ്ബുക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഓഗസ്റ്റ് ഒന്നിന് യുഎസിലും തെക്കേ അമേരിക്കയിലും സമാനമായ സംഭവമുണ്ടായിരുന്നു. ഫേസ്ബുക് ഓഹരികള്‍ ഇടിഞ്ഞതിനു പിന്നാലെയായിരുന്നു ഇത്.

Top