ഞാന്‍ പലരേയും പ്രൊപ്പോസ് ചെയ്തു, എന്നെ വ്യത്യസ്തമായി പ്രൊപ്പോസ് ചെയ്തത് ഒരാള്‍ മാത്രം; ജീവിതത്തിലെ പ്രണയം തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍

കൊച്ചി: നസ്രിയയോടുള്ള പ്രണയവും വിവാഹവും ഫഹദ് ഫാസില്‍ തുറന്ന് പറയുന്നു. ഒരു വാരികയിലാണ് ഇരുവരുടേയും പ്രണയ വിശേഷങ്ങള്‍ വന്നിരിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിനിടയിലാണ് നസ്രിയ തന്നെ പ്രൊപ്പോസ് ചെയതതെങ്കിലും അതിനും മുമ്പ് താന്‍ നസ്രിയെ ശ്രദ്ധിച്ചിരുന്നു. ഉമ്മയ്ക്ക് നസ്രിയയോട് തോന്നിയ ഇഷ്ടമാണ് ഇതിനു കാരണം. നസ്രിയയുടെ നോട്ടങ്ങളും സംസാരങ്ങളും ഏറെ ആസ്വദിച്ചിരുന്നു. കണ്ട ഓരോ പെണ്‍കുട്ടികളോടും പ്രണയം തോന്നിയിട്ടുള്ള തനിക്ക് നസ്രിയയോട് തോന്നിയ അടുപ്പമെല്ലാം വ്യത്യസ്തമായാണ് തോന്നിയത്.

താന്‍ പ്രൊപ്പോസ് ചെയ്തത് നിരവധിപേരോടാണ് പക്ഷേ തന്നോട് ഇത്രയും വ്യത്യസ്തമായി പ്രൊപ്പോസ് ചെയ്തത് നസ്രിയമാത്രമാണെന്നും ഫഹദ് പറയുന്നു. എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം ഇങ്ങനെയായിരുന്നു പ്രൊപ്പോസല്‍. ഒത്തിരി സത്രീകള്‍ തന്നെ ഫാസിനേറ്റ് ചെയ്യാറുണ്ടെങ്കിലും നസ്രിയയാകും തന്റെ ജീവിതത്തിലേക്ക് വരികയെന്ന് ഉറപ്പിച്ചത് ഈ വ്യത്യസ്തത കൊണ്ടാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ രീതികളും ഫഹദ് വ്യക്തമാക്കുന്നുണ്ട്. കഥ കേള്‍ക്കുമ്പോള്‍ കണ്ടുമറന്ന ഒരു ഇമേജ് മനസ്സിലെത്തുന്നുണ്ടോയെന്നാണ് ആദ്യം നോക്കുന്നത്. ഇതിലൂടെ തന്നെ സിനിമയുടെ ജഡ്ജ്‌മെന്റ് ലഭിക്കുമെന്നാണ് ഫഹദ് പറയുന്നത്. ഇതുവരെ ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടുമുട്ടിയവരാണ്. അതുകൊണ്ടാണ് ഫഹദിനെ മറന്ന് തന്റെ കഥാപാത്രത്തെ സിനിമ കാണാനെത്തുന്നവര്‍ ഓര്‍ക്കുന്നത്. നല്ല സിനിമ ചെയ്യണമെന്ന ആഗ്രഹം മാത്രമാണുള്ളത്. നിര്‍മ്മാതാവിന് മാന്യമായ ലാഭം കിട്ടിയാല്‍ മതി. അല്ലാതെ നൂറ് കോടി പടം ചെയ്യണമെന്ന ആഗ്രഹമൊന്നും ഇല്ല. ബാഹുബലി പോലുള്ള സിനിമകള്‍ക്കൊന്നും താന്‍ അനുയോജ്യനല്ലെന്ന അഭിപ്രായവും ഫഹദിനുണ്ട്.

ആദ്യ ചിത്രത്തിനു ശേഷമുള്ള ആറ് വര്‍ഷത്തെ ഇടവേളക്കാലവും ഫഹദ് തുറന്നു പറയുന്നുണ്ട്. സ്‌കോളര്‍ഷിപ്പ് കിട്ടി എന്‍ജിനീയറിങ്ങ് പഠനത്തിനായാണ് വിദേശത്തേക്ക് പോയത്. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇത് തന്റെ വഴിയല്ലെന്ന് മനസ്സിലാക്കി അത് ഉപേക്ഷിച്ചു. ഇക്കാര്യം വാപ്പയോട് പറഞ്ഞപ്പോള്‍ ഇഷ്ടമുള്ളത് ചെയ്യാനാണ് പറഞ്ഞത്. തുര്‍ന്ന് മൂന്നര വര്‍ഷം ഫിലോസഫിയാണ് പഠിച്ചത്. അല്ലാതെ വ്യാപകമായി പ്രചരിക്കുന്നതു പോലെ ആക്ടിങ്ങ് പഠിക്കാനൊന്നും പോയിട്ടില്ല. അത്തരം പഠന രീതികളോടുള്ള എതിര്‍പ്പും ഫഹദ് തുറന്ന് പറയുന്നുണ്ട്. ജീവിതത്തെ ചപ്പകുരിശിനു ശേഷവും മുന്‍പും എന്ന രീതിയില്‍ വിഭജിക്കാമെന്നാണ് ഫഹദിന്റെ പക്ഷം. അത്രക്ക് മേല്‍ സ്വാധീനമാണ് സമീര്‍താഹിര്‍ തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയത്.

സംസ്ഥാന പുരസ്‌കാരം നേടിയ വിനായകനെ അഭിനന്ദിക്കാനും ഫഹദ് മറന്നില്ല. മഹേഷിന്റെ പ്രതികാരത്തിലെ മഹേഷിനെ അഅവതരിപ്പിക്കാന്‍ വിനായകന് കഴിയും. മറ്റൊരു രീതിയില്‍. പക്ഷേ കമ്മട്ടിപാടത്തിലെ ഗംഗയാകാന്‍ പത്ത് ഫഹദ് ഫാസിലിനും കഴിയില്ല. തന്റെ അഭിനയം മോട്ടോര്‍കൊണ്ട് വെള്ളമടിക്കുന്നതു പോലേയും വിനായകന്റേത് മഴപെയ്യും പോലെയുമാണ്. അത്ര നാച്ചുറലാണ് അത്. ഒരു ഇന്റര്‍നാഷണല്‍ ലെവലില്‍ വരെ പോകാന്‍ പറ്റുന്ന ബ്രില്ല്യന്റ് ആക്ടറാണ് വിനായകനെന്നും ഫഹദ് പറയുന്നുണ്ട്.

ഒരു പെണ്ണിന്റ പ്രതികാരം സ്‌നേഹമാണെന്ന് പറഞ്ഞാണ് ഫഹദ് സംഭാഷണം അവസാനിപ്പിക്കുന്നത്. പെണ്ണ് സ്‌നേഹിക്കുന്നതു പോലെ ഒരാണിനെ മറ്റൊരാണിന് സ്‌നേഹിക്കാന്‍ കഴിയില്ല. പെണ്ണിനെ പോലെ സ്‌നേഹിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നാണ് ഫഹദ് ഫാസിലിന്റ വിശ്വാസം.

Top