നടിയെ ആക്രമിച്ച സംഭവം: കൂടുതൽ സിനിമാ ബന്ധം പുറത്താകുന്നു; പ്രമുഖ നടനും നിർമ്മാതാവും നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ
കൊച്ചി: യുവനടിയെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ രക്ഷപെടാൻ സഹായിച്ചത് നിർമാതാവ് ആന്റോ ജോസഫെന്നു പൊലീസ്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ നിർമാതാവ് ആന്റോ ജോസഫ് ഫോണിൽ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ സുനി മലയാള സിനിമയിലെ മറ്റൊരു താരത്തെ ഫോണിൽ വിളിച്ചതായാണ് സൈബർ സെൽ കണ്ടെത്തിയിരിക്കുന്നത്. ഇതിനു ശേഷമാണ് ഇയാൾ സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ടത്.
അന്വേഷണം ആരംഭിച്ച വിവരം പൾസർ സുനിയെ ആന്റോ ജോസഫ് ഫോൺ ചെയ്ത് അറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആന്റോ ജോസഫിനെ പോലീസ് ചോദ്യം ചെയ്യും. തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ സിനിമാ നിർമാണക്കമ്പനിയായ ലാൽ ക്രിയേഷൻസിലെ ചിലരും സംശയനിഴലിലാണ്.
നടി നടൻ ലാലിന്റെ വീട്ടിലെത്തിയശേഷം ഇവിടെയെത്തിയ ആന്റോ ജോസഫ് സംഭവം പോലീസ് കേസായ വിവരം പൾസർ സുനിയെ ഫോണിൽ അറിയിക്കുകയായിരുന്നു. സുനി പിന്നീട് ആന്റോ ജോസഫിനെ തിരികെ വിളിക്കുകയും ചെയ്തിട്ടുള്ളതായി കോൾ ഡീറ്റെയിൽസ് പരിശോധനയിൽ വ്യക്തമായി.
ആന്റോ ജോസഫിന്റെ ഫോൺവിളിയെത്തുടർന്ന് അപകടം മനസിലാക്കിയ സുനി പോലീസിനെ കബളിപ്പിച്ച് രക്ഷപെടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പൾസർ സുനിക്ക് ലാൽ ക്രിയേഷൻസുമായുള്ള ബന്ധം പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ലാൽ ക്രിയേഷൻസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നടപടികൾ പോലീസിൽ സംശയം ജനിപ്പിച്ചിട്ടുമുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള സുനി ഏർപ്പെടുത്തിയ ഡ്രൈവറെ നടിയെ സ്റ്റുഡിയോയിൽ എത്തിക്കാൻ നിയോഗിച്ചതുമുതൽ ഇവർ എത്താൻ മണിക്കൂറുകൾ െവെകിയിട്ടും അന്വേഷിക്കാതിരുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സംശയം ജനിപ്പിക്കുന്നതാണ്.
സംഭവത്തിനുപിന്നിൽ പ്രമുഖ നടന് ഈ നടിയുമായുള്ള വ്യക്തിവിരോധം കാരണമായിട്ടുണ്ടെന്ന അഭ്യൂഹം അടക്കമുള്ളവയ്ക്കു സ്ഥിരീകരണമുണ്ടാവണമെങ്കിൽ പൾസർ സുനി പിടിയിലാകേണ്ടതുണ്ട്. സുനിക്ക്  ആലപ്പുഴ െകെനകരിയിലും കോയമ്പത്തൂരിലും ഗോവയിലുമുള്ള ഒളിത്താവളങ്ങൾ തിരിച്ചറിഞ്ഞ് പോലീസ് കോയമ്പത്തൂരിൽ നടത്തിയ തെരച്ചിലിലാണ് രണ്ടുപേർ പിടിയിലായത്. ആലപ്പുഴയിൽ ആരെയും കണ്ടെത്താനായില്ല.
Top