ഖത്തറിനെ അറബ് രാഷ്ട്രങ്ങള്‍ ട്രംപിന് വേണ്ടി ശ്വാസം മുട്ടിക്കുന്നു ?യാത്രകള്‍ ദുഷ്കരമാകും തിരിച്ചടി ഭയാനകമാകും..ആശങ്കയോടെ ഇന്ത്യ

ന്യൂഡല്‍ഹി: ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ച അറേബ്യന്‍ രാജ്യങ്ങളുടെ നടപടിയില്‍ കടുത്ത ആശങ്ക.സൗദിയുടെ ഭാഗത്തുനിന്നുള്‍പ്പെടെ ഉണ്ടായ നടപടികള്‍ വെറും തെറ്റിദ്ധാരണ മൂലമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചുവെങ്കിലും പ്രശ്‌നം ഉടനൊന്നും പരിഹരിക്കപ്പെടില്ലെന്നാണ് സൂചനകള്‍. ഖത്തറില്‍ നിന്നുള്ള സന്ദര്‍ശകര്‍ രണ്ടാഴ്ചക്കകം തിരിച്ചു പോകണമെന്ന് സൗദി യു എ ഇ ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ബഹ്റൈനില്‍ നിന്ന് ഖത്തരി നയതന്ത്ര പ്രതിനിധികള്‍ 48 മണിക്കൂറിനകം ഖത്തറിലേക്ക് തിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട് . മുസ്ലീം ബ്രദര്‍ഹുഡ് പോലുള്ള തീവ്രവാദി സംഘടനകള്‍ക്ക് ഖത്തര്‍ സാമ്പത്തികസഹായം നല്‍കുന്നുവെന്നാരോപിച്ചാണ് അറബ് രാജ്യങ്ങള്‍ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത് .ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ സൗദിയും യുഎഇയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ വിച്ഛേദിച്ചതോടെ നാട്ടിലേക്ക് വരുന്നവരുടെ കാര്യത്തില്‍ സര്‍വത്ര ആശയക്കുഴപ്പം. നയതന്ത്രബന്ധം വിച്ഛേദിച്ചതിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസ് ഖത്തര്‍ എയര്‍വേസ് നിര്‍ത്തിവെച്ചു. ഇന്ന് മുതല്‍ സൗദിയിലേക്ക് വിമാന സര്‍വീസുണ്ടായിരിക്കില്ലെന്ന് ഖത്തര്‍ എയര്‍വേസ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അറിയിച്ചത്. ഇതോടെ ഇന്ത്യയിലേക്ക് വരാനും ടിക്കറ്റ് ബുക്ക് ചെയ്തവരുള്‍പ്പെടെ വിഷമത്തിലായിരിക്കുകയാണ് .വിമാന സര്‍വീസുകള്‍ കൂടി റദ്ദാക്കിയതോടെ, മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഖത്തറിന്റെ ബന്ധം കൂടുതല്‍ വഷളാകുന്നുവെന്നതും ഇവിടങ്ങളിലേക്കും തിരിച്ചും ബിസിനസ് ആവശ്യത്തിനും മറ്റും നിരന്തരം യാത്രചെയ്തുവന്ന നൂറുകണക്കിന് മലയാളി വ്യവസായികളേയും ഉദ്യോഗസ്ഥരേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഖത്തറിലെ മലയാളി സമൂഹത്തിന് പുറമെ നയതന്ത്ര ബന്ധം വിച്ഛേദിച്ച രാജ്യങ്ങളിലെയും മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഇത് പ്രതിസന്ധിയാകുന്നുവെന്നാണ് വിവരങ്ങള്‍. ഖത്തര്‍ എയര്‍വേയ്‌സില്‍ നിന്ന് ഇന്ത്യയിലേക്ക പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത നാലു രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ടിക്കറ്റുകള്‍ റദ്ദാക്കും. അതേസമയം, യൂറോപ്പിലും അമേരിക്കയിലും നിന്ന് ദോഹ വഴി നാട്ടിലേക്ക് പോകുന്നവരെ ഇപ്പോഴത്തെ പ്രതിസന്ധി ബാധിച്ചേക്കില്ലെന്നാണ് സൂചനകള്‍. പല വിമാനക്കമ്പനികളും പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ ഖത്തറിെന്‍റ പരമാധികാരത്തെ ലംഘിക്കുന്ന തീരുമാനമാണ് മറ്റു രാജ്യങ്ങള്‍ കൈകൊണ്ടിരിക്കുന്നത്. ഈ രാജ്യങ്ങളുടെ തീരുമാനം ഖത്തറിലെ പൗരന്മാരുടേയും പ്രവാസികളുടേയും സാധാരണ ജീവിതത്തെ ബാധിക്കില്ലെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി.ഖത്തറിെന്‍റ രക്ഷകര്‍ത്യത്വം ഏറ്റെടുക്കാനാണ് ജി.സി.സി രാജ്യങ്ങള്‍ ലക്ഷ്യമിടുന്നതെന്നും രാജ്യത്തിെന്‍റ പരമാധികാരത്തെയും സമൂഹത്തേയും സമ്പദ് വ്യവസ്ഥയെയും ഹനിക്കുന്ന ശ്രമങ്ങള്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജി.സി.സി.) സജീവ അംഗമാണ് ഖത്തര്‍. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഖത്തര്‍ ഇടപെട്ടിട്ടില്ലെന്നും തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെയുള്ള പോരാട്ടത്തില്‍ തങ്ങളുടെ ചുമതല വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.
ഭീകരബന്ധം ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചതിനു പിന്നാലെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പ്രമുഖ വിമാനക്കമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിക്കുന്നതാണ് ഏറെ ആശങ്കയുണ്ടാക്കിയിട്ടുള്ളത്. യുഎഇ വിമാനക്കമ്പനികളായ എത്തിഹാദ്, എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, സൗദിയിലെ സൗദി എയര്‍ലൈന്‍സ്, ബഹ്‌റൈന്റെ ഗള്‍ഫ് എയര്‍ തുടങ്ങിയവയാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇതോടെ ഈ വിമാനങ്ങളില്‍ ടിക്കറ്റെടുത്ത ആയിരക്കണക്കിനുപേരുടെ യാത്ര ദുരിതത്തിലായി. അതേസമയം, ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തില്ലെന്നും ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്നും ഖത്തര്‍ എയര്‍വേയ്‌സും അറിയിച്ചിട്ടുണ്ട്.അബുദാബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എത്തിഹാദ് എയര്‍വെയ്‌സ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് നടത്തില്ലെന്ന് വ്യക്തമാക്കി. ദോഹയിലേക്കും തിരിച്ചും വിമാനസര്‍വീസ് ഉണ്ടായിരിക്കില്ല. ചൊവ്വാഴ്ച പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് എത്തിഹാദ് വക്താവ് അറിയിച്ചു. ദിവസവും നാലോളം സര്‍വീസുകളാണ് എത്തിഹാദിന് ദോഹയില്‍ നിന്നുള്ളത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നു എന്നാണ് എത്തിഹാദ് എയര്‍വേയ്‌സ് വ്യക്തമാക്കിയിരിക്കുന്നത്.ഖത്തറിലെ തീര്‍ത്ഥാടകരെ എത്തിക്കുന്നതിന് വിലക്കേര്‍പ്പേടുത്തിയിട്ടില്ല. അതിനിടെ, വിമാനസര്‍വീസുകള്‍ നിര്‍ത്തിയത് മലയാളികളെ ഗുരുതരമായി ബാധിക്കും. ഖത്തര്‍ എയര്‍വെയ്‌സ് സൗദിയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അറേബ്യന്‍ ഉപദ്വീപിന്റെ വടക്കു കിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ കൊച്ചുരാജ്യത്ത് 27ലക്ഷംത്തോളം പേരാണ് ജീവിക്കുന്നത്. തലസ്ഥാനമായ ദോഹ ഒട്ടേറെ ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിച്ച ഇടമാണ്. അതുകൊണ്ടുതന്നെ ഇന്നുണ്ടായ ഈ സംഭവവികാസങ്ങള്‍ ഖത്തറിനെ പിടിച്ചുകുലുക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയിക്കേണ്ട. അത് ഭക്ഷ്യ, നിര്‍മാണ, വ്യാവസായിക രംഗങ്ങളിലും പൊതുവെ ജനതയ്ക്കും വലിയ പ്രതിസന്ധികളുണ്ടാക്കും. ഭക്ഷ്യമേഖല മരുഭൂമിയായതുകൊണ്ടുതന്നെ ഇവിടെ കൃഷി വിജയിപ്പിക്കുകയെന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഖത്തര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഭക്ഷ്യസുരക്ഷയാണ്. ഇതിനുള്ള ഏക വഴി സൗദി അറേബ്യയുമായി അതിര്‍ത്തി പങ്കിടുന്നു എന്നതായിരുന്നു. ദിവസവും ഈ അതിര്‍ത്തി വഴി നൂറുകണക്കിന് ലോറികളാണ് ഖത്തറിലേക്ക് ഭക്ഷ്യവസ്തുക്കളുമായി കടന്നുപോകുന്നത്. ഖത്തറിലേക്കെത്തുന്ന ഭക്ഷ്യസാമഗ്രികളുടെ 40 ശതമാനവും ഈ വഴിയെത്തുന്നതാണ്. ഈ അതിര്‍ത്തി അടയ്ക്കുമെന്ന സൗദിയുടെ പ്രഖ്യാപനത്തോടെ ലോറികള്‍ പോകുന്നത് നിലയ്ക്കുകയും ഖത്തറിന് ഭക്ഷണത്തിനായി വ്യോമ, കടല്‍ മാര്‍ഗങ്ങളെ മാത്രം ആശ്രയിക്കേണ്ടിയും വരും. ഖത്തറിലെ പല പാവപ്പെട്ട കുടുംബങ്ങളും നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ചു വാങ്ങാനായി സൗദിയിലേക്ക് ദിവസം അല്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ യാത്ര ചെയ്യുന്നവരാണ്. അതിര്‍ത്തി അടയ്ക്കുന്നതോടെ ഇവരും പ്രതിസന്ധിയിലായും. നിര്‍മ്മാണരംഗം 2022ലെ ലോകകപ്പിന്റെ വേദി ഖത്തറാണ്. ഇതിന്റെ ഒരുക്കങ്ങളുടെ ഭാഗമെന്നോണം ഒരു പുതിയ തുറമുഖവും ഒരു മെട്രോ പ്രോജക്ടും എട്ടു സ്‌റ്റേഡിയങ്ങളുമാണ് ഖത്തറില്‍ പ്രധാനമായും നിര്‍മ്മിക്കുന്നത്. പ്രധാന നിര്‍മ്മാണ സാമഗ്രികളായ കോണ്‍ക്രീറ്റ്, സ്റ്റീല്‍ എന്നിവ വരുന്നത് കടല്‍മാര്‍ഗവും സൗദിയില്‍ നിന്നും കരമാര്‍ഗവുമാണ്.സൗദി അതിര്‍ത്തി അടയ്ക്കുന്നതോടെ ഭക്ഷ്യസാധനങ്ങളുടെയെന്നപോലെ നിര്‍മ്മാണ സാമഗ്രികളുടെയും വില ഉയരാന്‍ കാരണമാകും. ഖത്തറിലെ നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ അഭാവം പുതിയ നടപടിയോടെ വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Top