നാലാം വയസിൽ ലോക സുന്ദരി: അതീവ ഗ്ലാമറസായി എത്തിയ ഫ്രഞ്ച് മോഡലിന്റെ കഥ

സ്വന്തം ലേഖകൻ

ഫ്രഞ്ച് മോഡൽ തയ്‌ലെയ്ൻ ബ്ലോണ്ടേവുവാണ് ഇപ്പോൾ ഫാഷൻലോകത്തെ ചർച്ചാവിഷയം, ഒരു ഗിസേലാ ബുണ്ട്‌ചെനെയോ വിക്ടോറിയാ ബെക്കാമിനെയോ ഒക്കെയാണ് ലോകം ഈ പതിനാറുകാരിയിൽ കാണുന്നത്. ഈ ചെറുപ്രായത്തിനിടയിൽ തന്നെ തയ്‌ലെയ്ൻ പലതവണ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. നാലാം വയസ്സിൽ റാംപിൽ ചുവടുവച്ചാണ് തയ്ലെൻ ആദ്യം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഫാഷൻ റാംപിൽ എത്തിയ കൊച്ചുസുന്ദരിയെ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി എന്നു വിശേഷിപ്പിച്ച് മാധ്യമങ്ങൾ പ്രശംസിച്ചു.

viaപക്ഷേ 10-ാം വയസ്സിൽ വിവാദങ്ങളിലൂടെയാണ് തയ്ലെൻ വാർത്തകളിൽ ഇടം നേടിയത്. 10-ാം വയസ്സിൽ തയ്ലെൻ വോഗിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണ് വിവാദമായത്. ചിത്രങ്ങളിൽ സെക്‌സിയായി വസ്ത്രങ്ങൾ ധരിച്ചാണ് തയ്ലെൻ പ്രത്യക്ഷപ്പെട്ടത്. ഇത്രയും ചെറിയ പ്രായത്തിൽ ഈ രീതിയിൽ ഫോട്ടോഷൂട്ട് നടത്തിയത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കി. ഇപ്പോൾ 16-ാം വയസ്സിൽ ന്യൂയോർക്ക് ഫാഷൻ വീക്കിൽ പങ്കെടുത്താണ് തയ്ലെൻ വീണ്ടും പ്രശസ്തയായത്. സോഷ്യൽ മീഡിയയിലും താരമാണ് തയ്ലെൻ. ഒരു മില്യൻ ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിൽ ഈ സുന്ദരിക്ക് ഉളളത്.

Latest
Widgets Magazine