അമേരിക്കയിലെ തൊഴില്‍ദാതാക്കള്‍ക്ക് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന യോഗ്യതയുള്ള തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് എച്ച്-1 ബി വിസ പ്രോഗ്രാം.
എച്ച്-1 ബി വിസ ഉപയോഗിച്ച് ഒട്ടേറെ ഇന്ത്യക്കാര്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നുണ്ട്.
അമേരിക്ക ഏറ്റവും കൂടുതൽ എച്ച്-1 ബി വിസ നൽകിയത് ഇന്ത്യക്കാർക്ക്. താൻ അധികാരത്തിലേറിയതിൽ പിന്നെ എച്ച്-1 ബി വിസ അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഈ സാഹചര്യത്തിലും വിസ ലഭിച്ചവരിൽ 74 ശതമാനം ആളുകളും ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലെ ഈ സാമ്പത്തിക വർഷത്തെ കണക്കാണിത്.
ഒക്ടോബർ 1 മുതൽ സെപ്റ്റംബർ 30 വരെയാണ് അമേരിക്കൻ സാമ്പത്തിക വർഷം. എച്ച്-1 ബി വിസ നടപടിക്രമങ്ങൾ നിയന്ത്രിക്കുമെന്ന് അമേരിക്ക അറിയിക്കുകയും തീരുമാനത്തിൽ ഇന്ത്യ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അപ്പോഴും ഇപ്പോൾ പുറത്തു വന്നിരിക്കുന്ന കണക്കനുസരിച്ച് എച്ച്-1 ബി വിസ ലഭിച്ചവരിൽ ചൈന ഇന്ത്യയേക്കാൾ പിറകിലാണ്.
ഇന്ത്യയെ അപേക്ഷിച്ച് എച്ച്-1 ബി വിസ ലഭിച്ചവരില്‍ ചൈന വളരെ പിറകിലാണ്. എങ്കിലും കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ ചൈനക്കാര്‍ക്ക് എച്ച്-1 ബി വിസ ലഭിച്ചത്. 36,362 ചൈനക്കാര്‍ക്കാണ് അമേരിക്ക ഈ വര്‍ഷം എച്ച്-1 ബി വിസ നല്‍കിയത്.
യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ജ് എമിഗ്രേഷന്‍ സര്‍വ്വീസ് നല്‍കുന്ന കണക്കനുസരിച്ച് ഈ വര്‍ഷം 3.36 ലക്ഷം എച്ച്-1 ബി വിസ അപേക്ഷകളാണ് എത്തിയത്. ഇതില്‍ 1.97 ലക്ഷം അപേക്ഷകള്‍ക്കാണ് അപ്രൂവല്‍ നല്‍കിയത്. മറ്റുള്ളവ പരിഗണനയിലാണ്.
എച്ച്‌വണ്‍-ബി വിസക്ക് അപേക്ഷിക്കുന്നവരിലും ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. അതുകൊണ്ടു തന്നെ അതിന്റെ ഫലം ഏറ്റവുമധികം ലഭിക്കുന്നതും ഇന്ത്യക്കായിരിക്കും. വിസക്ക് അപേക്ഷിച്ചിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ആളുകളും ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്.