പകരം വീട്ടാന്‍ ബിന്‍ലാദന്റെ മകന്‍ വരുന്നു; ഹംസ ബിന്‍ലാദനെ പേടിച്ച് അമേരിക്ക

വാഷിങ്ടണ്‍: പിതാവിനെ കൊന്നതിന്റെ പക വീട്ടാന്‍ ബില്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ടുകള്‍.അഫ്ഗാീനിസ്ഥാനില്‍ നിന്നും മാറി ആയിരിക്കും അമേരിക്കക്കെതിരേ അക്രമണം നടത്തുക. മുന്‍ എഫ്.ബി.ഐ. ഏജന്റ് അലി സൗഫാന്റെ വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. ലാദന്‍ കൊല്ലപ്പെടുമ്പോള്‍ 22 വയസ്സുണ്ടായിരുന്ന ഹംസ പിതാവിനെ ആരാധിച്ചിരുന്നെന്ന് കത്തുകളില്‍നിന്ന് വ്യക്തമാണ്. ലാദന്റെ കൊലപാതകവഴികളെ പിന്തുടരാനും ആഗ്രഹിക്കുന്നുണ്ട്.

കുട്ടിയായിരുന്നപ്പോള്‍ത്തന്നെ നേതാവെന്ന നിലയില്‍ അല്‍ഖായിദ ഹംസയെ അംഗീകരിച്ചിരുന്നു. സംഘടനയുടെ പ്രചാരണവീഡിയോകളില്‍ പലപ്പോഴും തോക്കുമായി ഹംസ പ്രത്യക്ഷപ്പെട്ടിരുന്നെന്നും അലി സൗഫാന്‍ പറയുന്നു. 2011 മേയില്‍ പാകിസ്താനിലെ ആബട്ടബാദില്‍ ലാദനെ വധിക്കുന്നതിനായി അമേരിക്ക നടത്തിയ സൈനികാക്രമണത്തിനിടെ പിടിച്ചെടുത്ത ഹംസയുടെ കത്തുകളില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്.2001-ലെ ഭീകരാക്രമണത്തിനുശേഷം അല്‍ ഖായിദയെക്കുറിച്ചന്വേഷിക്കാന്‍ നിയോഗിച്ച സംഘത്തിന്റെ തലവനായിരുന്നു അലി. 2001-ലെ ഭീകരാക്രമണത്തിനുശേഷം അല്‍ ഖായിദയെക്കുറിച്ചന്വേഷിക്കാന്‍ നിയോഗിച്ച സംഘത്തിന്റെ തലവനായിരുന്നു അലി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2001ലെ ഭീകരാക്രമണത്തിനുശേഷം അല്‍ ഖായിദയെക്കുറിച്ചന്വേഷിക്കാന്‍ നിയോഗിച്ച സംഘത്തിന്റെ തലവനായിരുന്നു അലി.

സംസാരത്തിലും പിതാവിനെ ഓര്‍മിപ്പിക്കുന്നയാളാണ് ഹംസയെന്ന് അലി പറഞ്ഞു. അടുത്തിടെ ഹംസയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ലാദന്‍ ഉപയോഗിച്ചിരുന്ന വാക്കുകളും പ്രയോഗങ്ങളും ഹംസയും ആവര്‍ത്തിക്കുന്നുണ്ട്. രണ്ടുവര്‍ഷത്തിനിടെ നാലു ശബ്ദരേഖകള്‍ പുറത്തുവന്നു. ബിന്‍ ലാദനോടും ഇറാഖിനോടും അഫ്ഗാനിസ്താനോടും ചെയ്തതിന് പകരംവീട്ടുമെന്നും അമേരിക്ക അതിന്റെ ദുരന്തഫലം അനുഭവിക്കുമെന്നുമാണ് ശബ്ദരേഖകളില്‍ ആവര്‍ത്തിക്കുന്നതെന്ന് അലി പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരിയില്‍ അമേരിക്ക ഹംസയെ പ്രത്യേകം ശ്രദ്ധിക്കേണ്ട ആഗോളഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെയാണ് ബിന്‍ ലാദനെയും അമേരിക്ക വിശേഷിപ്പിച്ചിരുന്നത്

Top