ഹൃദയാഘാതത്തെ തുടര്‍ന്ന് ഖമീസില്‍ മലയാളി മരിച്ചു

ഖമീസ് മുശൈത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖമീസില്‍ മലയാളി മരിച്ചു. മലപ്പുറം മോങ്ങം വളമംഗലം സ്വദേശി അലവിക്കുട്ടി ആണ് മരിച്ചത്. അഞ്ചു വര്‍ഷമായി ഷക്കീക്ക് അറൈദയില്‍ ബൂഫിയ നടത്തുകയായിരുന്നു.

നെഞ്ചു വേദനയെ തുടര്‍ന്ന് രാവിലെ ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ജോലിസ്ഥലത്തേക്ക് പോകും വഴിയാണ് വീണ്ടും ഹൃദയാഘാതം ഉണ്ടായത്. ഭാര്യ:ഹവ്വാഉമ്മ. മക്കള്‍: റമീസ്, റുഷൈയ്ദ, റിന്‍ഷാദ്, മുഹമ്മദ് റാഷ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി കെ.എം.സി.സി ലീഗല്‍ സെല്‍ ചെയര്‍മാന്‍ ഇബ്രാഹീം പട്ടാമ്പി,മൊയ്‌തീന്‍ കാട്ടുപ്പാറ തുടങ്ങിയവര്‍ രംഗത്തുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top