ഹൈദരാബാദ് ഇരട്ട സ്‌ഫോടനം: രണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ.ഒരാൾക്ക് ജീവപര്യന്തം

ഹൈദരാബാദ്: ഏറെ കോളിളക്കം സൃഷ്ടിച്ച ഹൈദരാബാദ് ഇരട്ടസ്‌ഫോടനക്കേസില്‍ രണ്ട് ഇന്ത്യന്‍ മുജാഹിദിന്‍ പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ. മറ്റൊരാള്‍ക്ക് ജീവപര്യന്തം.44 പേരുടെ മരണത്തിനിടയാക്കിയ 2007ലെ ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസിൽ പ്രതികളായവാർക്കാണ് കോടതി വിധി വന്നിരിക്കുന്നത്. ഹൈദരാബാദ് സെക്കന്‍ഡ് അഡീഷണല്‍ മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജ് ടി. ശ്രീനിവാസ റാവുവാണ് വിധി പ്രസ്താവിച്ചത്. കേസിലെ മുഖ്യപ്രതി മുഹമ്മദ് അക്ബര്‍ ഇസ്മയില്‍ ചൗധരി, അനീഖ് ഷഫീഖ് സയിദ് എന്നിവര്‍ക്കാണ് വധശിക്ഷ ലഭിച്ചത്. മുഹമ്മദ് താരിഖ് അന്‍ജും എന്നയാള്‍ക്കാണ് ജീവപര്യന്തം ലഭിച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.കേസിൽ ഫാറുഖ് ഷറഫുദ്ദീൻ തർകഷ്, മുഹമ്മദ് സാദിഖ് ഇസ്രാർ അഹമ്മദ് ഷെയ്ഖ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു. മറ്റു പ്രതികളായ ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപകൻ റിയാസ് ഭട്കൽ, സഹോദരൻ ഇക്ബാൽ, ആമിർ റെസ ഖാൻ എന്നിവർ ഒളിവിലാണ്. ഭട്കൽ സഹോദരങ്ങൾ പാക്കിസ്ഥാനിലാണെന്നാണു വിവരം.

ഹൈദരാബാദിലെ ലുമ്പിനി പാര്‍ക്കിലും ഗോകുല്‍ ഛാത് ബന്ദറിലും 2007 ഓഗസ്റ്റ് 25നാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ 44 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തിരക്കേറിയ ഭക്ഷണശാലയിയിലും സെക്രട്ടറിയേറ്റിന് സമീപത്തെ പാര്‍ക്കിലുമാണ് സ്‌ഫോടനം നടന്നത്. കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് ഡല്‍ഹിയില്‍ അഭയം നല്‍കിയതിനാണ് അനീഖ് ഷഫീഖ് സയിദിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്. മറ്റ് രണ്ട് പ്രതികളായ മുഹമ്മദ് സാദിഖ് ഇസ്‌റാര്‍, ഫറൂഖ് ഷറഫുദീന്‍ തര്‍കാഷ് എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.2007 ഓഗസ്‌റ്റ് 25ന് ആണു ഹൈദരാബാദിനെ നടുക്കിയ രണ്ടു വൻ സ്‌ഫോടനങ്ങളുണ്ടായത്. സംസ്‌ഥാന സെക്രട്ടേറിയറ്റിന് എതിർവശത്തുള്ള ലുംബിനി അമ്യൂസ്‌മെന്റ് പാർക്കിലെ ഓപ്പൺ എയർ തിയറ്ററിൽ വൈകിട്ട് 7.50ന് ആയിരുന്നു ആദ്യ സ്‌ഫോടനം. അഞ്ചു മിനിറ്റിനുശേഷം, ആറു കിലോമീറ്റർ അകലെ കോത്തിയിലെ ഗോകുൽ ചാറ്റ് ഷോപ് എന്ന റസ്‌റ്ററന്റിൽ ണ്ടാം സ്‌ഫോടനവും നടന്നു. 68 പേർക്കു പരുക്കേൽക്കുകയും ചെയ്തു.പൊലീസ് നടത്തിയ പരിശോധനയിൽ 16 സ്‌ഥലത്തു നിന്നുകൂടി സ്‌ഫോടകവസ്‌തുക്കൾ കണ്ടെത്തി. ഇന്ത്യൻ മുജാഹിദ്ദീൻ, ബംഗ്ലദേശിലെ ഭീകര സംഘടനയായ ഹർക്കത്തുൽ ജിഹാദി ഇസ്‌ലാമി, പാക്ക് ഭീകര സംഘടനകൾ എന്നിവയ്ക്കു സ്ഫോടനവുമായി ബന്ധമുണ്ടെന്നാണു കണ്ടെത്തൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top