പട്ടിണിമാറ്റാൻ പട്ടേല്‍ പ്രതിമ!..ഖജനാവും നിറക്കും:വരുമാനക്കണക്കുകള്‍ ഞെട്ടിക്കുന്നത്

ഡല്‍ഹി:പട്ടിണിമാറ്റാൻ ഗുജറാത്തില്‍ മൂവായിരം കോടി രൂപ ചിലവഴിച്ച് സ്ഥാപിച്ച പട്ടേല്‍ പ്രതിമ. പ്രതിമയിൽ നിന്നുള്ള വരുമാനക്കണക്കുകള്‍ ഞെട്ടിക്കുന്നത് തന്നെ .പാട്ടീൽ പ്രതിമ പട്ടിണി മാറ്റുമോ എന്ന് ചോദിച്ച് ട്രോളിയവരെ നിശ്ബദരാക്കുകയാണ് പട്ടേല്‍ പ്രതിമ മൂലമുണ്ടായ വരുമാനക്കണക്ക്. ആദ്യ ദിവസങ്ങളിലെ വരുമാനവും ആൾ തിരക്കും കാണുമ്പോൾ പട്ടേല്‍ പ്രതിമ ആയിരങ്ങളുടെ പട്ടിണി മാറ്റുന്നതിനൊപ്പം ഗുജറാത്ത് സര്‍ക്കാരിന് കോടികളുടെ വരുമാനവും ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

പ്രതിമ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത് പതിനൊന്ന് ദിവസം കഴിഞ്ഞപ്പോള്‍ 1.28 ലക്ഷം പേരാണ് സന്ദര്‍ശനത്തിനായി എത്തിയത്. വാരാന്ത്യ ദിനങ്ങളായ ശനിയാഴ്ചയും ഞായറാഴ്ചയും മാത്രം 50,000 പേരാണ് സന്ദര്‍ശനത്തിനെത്തിയത്. പ്രതിദിനം ഏകദേശം 10,000 പേരാണ് ഇവിടെയെത്തുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.അഞ്ച് വര്‍ഷത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചു പിടിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കില്‍ അതിന് മുമ്പേ തന്നെ ലക്ഷ്യം മറികടക്കുമെന്നാണ് സൂചനകള്‍. പ്രതിമ ഗുജറാത്തിന്റെ ടൂറിസത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 2017ല്‍ ഗുജറാത്തില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top