ന്യൂയോര്‍ക്ക് : അനധികൃതമായി രാജ്യത്തു പ്രവേശിച്ചെന്ന് ആരോപിച്ച് യുഎസ് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത 58 വയസുള്ള ഇന്ത്യക്കാരന്‍ മരിച്ചു. അതുല്‍കുമാര്‍ ബാബുഭായ് പട്ടേലാണ് ശ്വാസവൈഷമ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത്.
ഇക്വഡോറില്‍നിന്ന് ഈ മാസം പത്തിനാണ് പട്ടേല്‍ അറ്റ്‌ലാ ന്‍റ എയര്‍പോര്‍ട്ടിലെത്തിയത്. ഇമിഗ്രേഷന്‍ രേഖകളില്ലാത്തതിനാല്‍ കസ്റ്റംസ് അധികൃതര്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അറ്റ്‌ലാന്‍റ സിറ്റി ഡിറ്റെന്‍ഷന്‍ സെന്‍ററിലേക്ക് അയച്ചു. പ്രമേഹവും രക്തസമ്മര്‍ദവും ബാധിച്ച പട്ടേലിനെ ശ്വാസതടസത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.പട്ടേലിന്‍റെ മരണവാര്‍ത്ത ഇന്ത്യന്‍ കോണ്‍സുലേറ്റിനെ അറിയിച്ചെന്ന് അധികൃതര്‍ പറഞ്ഞു. കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റിന്‍റെ കസ്റ്റഡിയില്‍ ഈവര്‍ഷം മരിക്കുന്ന എട്ടാമത്തെ വ്യക്തിയാണു പട്ടേല്‍.