നി്ങ്ങളുടെ കുട്ടി കംപ്യൂട്ടറിൽ ഇതാണോ ചെയ്യുന്നത്…? എങ്കിൽ സൂക്ഷിക്കണം

സ്വന്തം ലേഖകൻ

കൊച്ചി: നിങ്ങളുടെ കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ, നെറ്റ് ഉപയോഗവും മറ്റു ക്രിയാത്മക പ്രവർത്തനങ്ങളും തമ്മിൽ ആരോഗ്യകരമായ ഒരു തുലനം സ്ഥാപിക്കേണ്ടത് അത്യാവിശ്യമാണ്. ഇന്ന് നമുക്ക് ചുറ്റുമുള്ള നല്ലൊരു ശതമാനം ഓൺ ലൈൻ ഉപഭോക്താക്കളേയും ഗ്രസിച്ചിരിക്കുന്ന മാരകമായ ഒരു പ്രശ്‌നമാണിത്. ഡബ്യൂഎച്ച്ഒ റിപ്പോർട്ട് അനുസരിച്ച് മറ്റേതൊരു അഡിക്ഷനേയും പോലെ തന്നെ മാരകമായ ഒന്നാണ് ഇന്റർനെറ്റ് ലോകത്ത് സ്വകാര്യതയുടെ അന്വേഷണവും. അതിനായി ഫലപ്രദമായ ഏതാനും നിവാരണ മാർഗ്ഗങ്ങൾ.
1. കുട്ടികളുടെ നിർദ്ദേശങ്ങൾകൂടി മാനിച്ചുകൊണ്ടുള്ള ഒരു നെറ്റ് ഉപയോഗ നിയമാവലി വീട്ടിൽ പ്രാവർത്തികമാക്കുക.
2. നെറ്റ് കണക്ഷൻ ഉള്ള കമ്പ്യൂട്ടറുകൾ കുട്ടികളുടെ മുറിയിൽ നിന്നും മാറ്റി പൊതുവായ മുറിയിൽ സൂക്ഷിക്കുക.
3. മറ്റെല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്നതുപോലെ തന്നെ ഓൺ ലൈൻ ഫ്രണ്ട്‌സിനെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
4. ഓൺലൈൻ സുഹൃത്തിനെ നേരിൽ കാണാനുള്ള കുട്ടി കളുടെ താൽപര്യം ആദ്യം നിങ്ങളെ തന്നെ അറിയിക്കാൻ ആവശ്യപ്പെടുക.
5. ഇ-മെയിൽ, ചാറ്റ് റൂം, ഇന്റർനെറ്റ് മെസ്സേജിംഗ്, രജിസ്‌ട്രേഷൻ ഫോമുകൾ പൂരിപ്പിക്കൽ, ഓൺലൈൻ മത്സരങ്ങളിൽ പങ്കെടു ക്കൽ തുടങ്ങിയ അവസരങ്ങളിൽ തങ്ങളുടെ അനുവാദം കൂടാതെ വ്യക്തിവിവരങ്ങൾ കൈമാറരുതെന്ന് കുട്ടികളെ പഠിപ്പിക്കുക.
6.കുട്ടികൾക്ക് മാനസികമായി അസ്വസ്ഥത ഉളവാക്കുന്നതോ ഭീക്ഷണിയേകുന്നതോ ആയ സന്ദേശങ്ങൾ വന്നാലുടൻ തന്നെ തങ്ങളെ അറിയിക്കാൻ പ്രോത്സാഹിപ്പിക്കുക. ശാന്തരായിരിക്കുക, ക്ഷുഭിതരായിരുന്നാൽ ഏതെങ്കിലും അടിയന്തിര സഹായം ആവശ്യമായി വന്നാൽ കുട്ടികൾ നിങ്ങളെ സമീപിക്കാൻ ഭയക്കും.
7. ഓൺലൈൻ പോണോഗ്രഫിയെക്കുറിച്ച് കുട്ടികൾക്ക് മൂന്നാര്‌റി യിപ്പ് നൽകുകയും ലൈംഗീകത, ആരോഗ്യം എന്നിവയെക്കു റിച്ച് ആധികാരിക വിവരങ്ങൾ ലഭ്യമാകുന്ന സൈറ്റുകൾ അവരെ പരിചയപ്പെടുത്തുകയും ചെയ്യുക.
8. അപരിചിതരോട് അതിരുവിട്ട ബന്ധങ്ങൾ കുട്ടികൾ സൂക്ഷി ക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ അവരുടെ ഇ-മെയിൽ, സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ, ഇൻസ്റ്റന്റ് മെസ്സേജുകൾ, എന്നിവയിൽ ഒരു ശ്രദ്ധ വയ്ക്കണം.
9. സന്മാർഗിയതയെക്കുറിച്ച് അവരുമായി ചർച്ച ചെയ്യുക. അപ വാദം പരത്താനോ മറ്റൊരാളുടെ സ്വകാര്യതകൾക്ക് ഭീക്ഷണിയാകാനോ നെറ്റ് ഉപാധിയാക്കരുതെന്ന് കർശനമായി താക്കീതു നൽകുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top