
ഡബ്ലിന്‍: അയര്‍ലന്റിലെ ഓ ഐ സി സി നേതാവ് ഈസ്റ്റര്‍ പാതിരാ കുര്‍ബാന തടസപ്പെടുത്തി. അടുത്തിയിടെ നേഴ്സിങ് റിക്രൂട്ട്‌മെന്റ് റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകാരുടെ ചിലവില്‍ അയര്‍ലണ്ടില്‍ എത്തിയ വി.ഡി സതീശന്‍ എം എല്‍ എ ക്ക് ആതിധേയത്വം ഒരുക്കിയ ഓ ഐ സി സി സെക്ടറട്ടറി സാന്‍ജോ മുളവരിക്കല്‍ ആണ് ഡബ്ലിന്‍ മാസ് സെന്ററിലെ പാതിരാ കുര്‍ബാനക്കിടെ നാണം കെട്ട ഗുണ്ടായിസവുമായി എത്തിയതും പാതിരാ കുര്‍ബാ ന തടസപ്പെടുത്തിയതും. ഡബ്‌ളിനിലെ ബ്ളാക്ക്റോക്ക് മാസ് സെന്ററില്‍ രാത്രി പതിനൊന്നു മണിക്കായിരുന്നു ഈസ്റ്റര്‍ കുര്‍ബാന. കുര്‍ബാനക്ക് പാടാന്‍ ഇടവക വികാരി വിളിച്ചുവരുത്തിയ ഇതേ മാസ് സെന്ററിലെ പാട്ടുകാരെ പാടാന്‍ അനുവദിക്കില്ല എന്ന ഭീഷണിയുമായി ഓ ഐ സി സി നേതാവ് സാന്‍ജോ മുളവരിക്കല്‍ രംഗത്ത് എത്തുകയായിരുന്നു. നൂറുകണക്കിന് വിശ്വാസികള്‍ നോക്കി നില്‍ക്കെ അള്‍ത്താരയുടെ അടുത്ത് അകയറിവന്ന ‘കഴിഞ്ഞ എട്ടുവര്‍ഷമായി താനാണ് പാട്ടു പാടുന്നത് എന്നും പുതിയതായി വന്ന പാട്ടുകാരെ പാടാന്‍ അനുവദിക്കില്ല എന്നും പറഞ്ഞ ‘കവല ചട്ടമ്പികള്‍ ‘പോലും കാണിക്കാത്ത തരത്തില്‍ നാണം കേട്ട പ്രകടനവുമായി സാന്‍ജോ മുളവരിക്കല്‍ എത്തുകയായിരുന്നു.
വിശ്വാസികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തി രംഗം വഴളാകും എന്നറിഞ്ഞതിനാല്‍ സമയോചിതമായി മാസ് സെന്ററിലെ ചാപ്ലിന്‍ വൈദികന്‍ രംഗത്ത് എത്തുകയും ‘താനാണ് കൊയര്‍ ടീമിനെ പാടാന്‍ അനുവദിച്ചത് എന്നും ‘ചട്ടമ്പിയെ പോലെ നിന്ന ഓ ഐ സി സി നേതാവിനോട് മാറി നിലക്കാന്‍ കര്‍ശനമായി ആവശ്യപ്പെടുകയും പള്ളിക്കമ്മറ്റി അംഗങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തുകായും ചെയ്തപ്പോള്‍ ഇളിഭ്യനായ ഓ ഐ സി സി നേതാവ് കാലം പന്തിയല്ല എന്നറിഞ്ഞതിനാല്‍ മാറുകയായിരുന്നു. സമയോചിതമായ വൈദികന്റെ ഇടപെടല്‍ കടുത്ത മാനക്കേടില്‍ നിന്നും വഴിത്തിടിരിക്കുകയായിരുന്നു .ഇല്ലായിരുന്നെങ്കില്‍ പ്രവാസലോകത്ത് കേരളത്തിലെ നേത്താക്കളുടെ പേരുപറഞ്ഞു ‘മസില്‍ മുഴക്കിക്കാട്ടിയ മൂന്നാംകിട ചട്ടമ്പിത്തരത്തിനു കനത്ത പ്രഹരം കിട്ടുമായിരുന്നു .
അടുത്തിയിട്ട കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് .വിടി സതീശന്റെ അയര്‍ലാന്റ് സന്ദര്‍ശനം ഏറെ വിവാദം ആയിരുന്നു .റിയറല്‍ എസ്റ്റേറ്റ് ,നേഴ്സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാരുടെ ചിലവില്‍ ആയിരുന്നു വി.ഡി.സതീശന്‍ എം എല്‍ എ അയര്‍ലണ്ട് സന്ദര്‍ശിച്ചത് .ഭാവി മുഖ്യമന്ത്രി ആണെന്ന് പറഞ്ഞുകൊണ്ട് സതീശന്റെ സന്ദര്ശനത്തില്‍ വ്യാപകമായ പിരിവും സാന്‍ജോയും ഓ ഐ സിസിയും നടത്തിയിരുന്നു . അയര്‍ലന്റിലെ നേഴ്സിങ് തട്ടിപ്പുകാരന്‍ ലാലു പോളില്‍ നിന്നും ഒലിവര്‍ പ്‌ളേസ്‌മെന്റ് ഉടമകളായ ഇന്നസെന്റില്‍ നിന്നും കച്ചവടക്കാരായ വിശ്വാസ് ഫുഡ്സില്‍ നിന്നും ഇവര്‍ വ്യാപക പിരിവും നടത്തിയിരുന്നു . സതീശന്റെ സന്ദര്‍ശന വിവരം അയര്‍ലണ്ടില്‍ രഹസ്യമായിരുന്നു . സതീശന്‍ എത്തിയതിനു ശേഷം ആയിരുന്നു സതീശന്‍ എത്തിയതെന്നുള്ളത് പുറത്ത് പറഞ്ഞതും -പിന്നീട് തട്ടിക്കൂട്ടിയ പരിപാടി സംഘടിപ്പിച്ചതും .ചാലക്കുടി രാജീവ് വധക്കേസില്‍ ഒന്നാം പ്രതിയായ ചക്കരജോണിയുമായി ബിസിനസ് പങ്കാളിത്തം ഉള്ള നേഴ്സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാരന്‍ ലാലുപോള്‍ ഒന്നിച്ചാണ് വി.ഡി സതീശന്‍ എത്തിയത് . സതീശന്‍ എത്തിയപ്പോള്‍ മൂന്നാം കിട ഗുണ്ടായിസം പരിശുദ്ധമായ പള്ളിയില്‍ വരെ കയറി നടത്തിയ സാന്‍ജോ മുളവരിക്കലിന്റെ വീട്ടില്‍ അതിഥി ആയിട്ടാണ് താമസിച്ചത് .സാന്‍ജോയുടെ ഭാര്യ വര്‍ക്ക് ചെയ്യുന്ന നേഴ്സിങ് ഹോമിന്റെ ഉടമയുമായി കൂടി കാഴ്ച്ച നടത്തിയത് പുതിയ ബിസിനസ് ഡീല്‍ നടത്താണ് ആണെന്നും ആരോപണം ഉണ്ടായിരുന്നു.
ഒഐസിസി അയര്‍ലന്‍ഡ്, എഐസിസിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ അയര്‍ലന്‍ഡിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തു കൈമാറിയതായി പ്രസിഡന്റ് എം.എം. ലിങ്ക് വിന്‍സ്റ്റാറും ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കലും അറിയിച്ചതായി വ്യാജ പത്രവാര്‍ത്ത കൊടുത്തും തട്ടിപ്പു നടത്താണ് കോപ്പുകൂട്ടുന്നതായും ആരോമാപനം അടുത്തയിടെ ഉയര്‍ന്നിരുന്നു . ഒഐസിസിയുടെ നേതൃത്വത്തില്‍ അയര്‍ലന്‍ഡില്‍ നടക്കുന്ന ഭാവി പരിപാടികളിലേക്കു പ്രിയങ്കാ ഗാന്ധി അടക്കമുള്ള എഐസിസി, കെപിസിസി നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നു ഒഐസിസി അയര്‍ലന്‍ഡ് ഘടകം അറിയിച്ചു എന്നുള്ളതും പുതിയ തട്ടിപ്പ് വാര്‍ത്ത ആണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോമാപനം ഉയര്‍ത്തിയിരുന്നു.
പ്രവാസിസമൂഹത്തെയും വിശ്വാസികളെയും നാണം കെടുത്തിയ സംഭവത്തില്‍ വിശ്വാസസമൂഹം പ്രതിഷേധത്തില്‍ ആണ് .സീറോ മലബാര്‍ സഭയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ രംഗത്ത് വന്ന കോണ്‍ഗ്രസ് പ്രവാസി സംഘടനയുടെ നേതാവിന്റെ നാണം കേട്ട നടപടിയില്‍ കോണ്‍ഗ്രസ് നേതൃത്വം നടപടി സ്വീകരിക്കണം എന്ന് പ്രവാസികള്‍ ആവശ്യം ഉന്നയിച്ച് പരാതി കെ.പി.സിസി ക്ക് അയക്കാന്‍ തയ്യാറെടുക്കുകയാണ് .