മനില: ഫിലിപ്പീന്‍സില്‍ സ്‌കൂളില്‍ അതിക്രമിച്ചുകയറിയ ഭീകരര്‍ 12 പേരെ തടങ്കലിലാക്കി. 300 ഓളം വരുന്ന ഐസിസ് അനുകൂല തീവ്രവാദികളാണ് സ്‌കൂളിലേക്ക് അതിക്രമിച്ചു കയറിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആറു കുട്ടികളും ആറു മുതിര്‍ന്നവരുമാണ് ഇപ്പോള്‍ തീവ്രവാദികളുടെ പിടിയിലുള്ളത്. ഐഎസ് അനുകൂല സംഘടനയായ ബാങ്‌സാമൊറോ ഇസ്ലാമിക് ഫ്രീഡം ഫൈറ്റേഴ്‌സ് (ബിഐഎസ്എഫ്) എന്ന ഭീകരസംഘടനയിലെ അംഗങ്ങളാണ് ആക്രമണം നടത്തിയത്.ഫിലിപ്പീന്‍സിലെ കോട്ടബാറ്റോ പ്രവിശ്യയിലുള്ള ഗ്രാമത്തിലാണ് സംഭവം. ആറു പുരുഷന്‍മാരും ആറു കുട്ടികളുമാണു ഭീകരരുടെ തടവിലുള്ള പിഗ്കാവായന്‍ നഗരത്തിനു സമീപമുള്ള മാലഗാകിറ്റ് ഗ്രാമത്തെയാണു ബാങ്‌സാമൊറോ ഇസ്ലാമിക് ഫ്രീഡം ഫൈറ്റേഴ്‌സ് എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഐഎസ് ബന്ധമുള്ളവരാണ് ബിഐഎഫ്എഫ് ഭീകരസംഘടന.പുലര്‍ച്ച അഞ്ചു മണിയോടെയാണ് ഇരുന്നൂറോളം പേര്‍ വരുന്ന ഭീകരര്‍ ക്രിസ്ത്യന്‍ മുസ്ലിം ഭൂരിപക്ഷം താമസിക്കുന്ന ഗ്രാമത്തിലേക്ക് ഇരച്ചുകയറിയത്. പ്രദേശത്താകെ ഇപ്പോള്‍ മുന്നൂറോളം ഭീകരരാണ് ഉള്ളതെന്നു പിഗ്കാവായന്‍ മേയര്‍ എലീസിയോ ഗാര്‍സെസ അറിയിച്ചു.