വിവാഹം കഴിക്കണമെന്ന് ഞാന്‍ വിചാരിച്ചിട്ടേ ഇല്ലായിരുന്നെന്ന് ജാക്കിചാന്‍;കാമുകി ഗര്‍ഭിണി ആയപ്പോള്‍ അത് വേണ്ടി വന്നു

താന്‍ വിവാഹത്തില്‍ കുടുങ്ങിയതാണെന്ന് ആക്ഷന്‍ ഹീറോ ജാക്കിചാന്‍. കാമുകി ഗര്‍ഭിണിയായപ്പോള്‍ താന്‍ വിവാഹത്തിന് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ഒരു അമേരിക്കന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ജാക്കി ചാന്‍ മനസ്സ് തുറന്നത്. വിവാഹം കഴിക്കണമെന്ന് ഞാന്‍ വിചാരിച്ചിട്ടേ ഇല്ലായിരുന്നു. അപ്പോഴാണ് എന്റെ കാമുകി ജോണ്‍ ലിന്‍ ഗര്‍ഭിണിയായത്. പിന്നീട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതനായി ജാക്കി ചാന്‍ പറയുന്നു

1982 ല്‍ ലോസ് ആഞ്ജലീസില്‍ വച്ചായിരുന്നു ജാക്കി ചാന്‍ ലിന്നിനെ വിവാഹം ചെയ്തത്. ജയ്‌സി ചാന്‍ ആണ് ഇവരുടെ മകന്‍. വിവാഹത്തിന് ശേഷവും ജാക്കി ചാന് ധാരാളം കാമുകിമാരുണ്ടായിരുന്നു. 1990 ല്‍ മിസ് ഏഷ്യ പട്ടം നേടിയ എലൈന്‍ എന്‍ജിയുമായുള്ള ജാക്കി ചാന്റെ ബന്ധം വാര്‍ത്തകളിലിടം നേടിയിരുന്നു. 1999 എലൈന് ജാക്കി ചാനില്‍ ഒരു മകള്‍ ജനിച്ചു. എറ്റ എന്‍ജി എന്നാണ് കുട്ടിയുടെ പേര്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകള്‍ ഉണ്ടായതിന് ശേഷം എലൈന്‍ ജാക്കി ചാനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. തന്റെ മകളുടെ സംരക്ഷണം അവര്‍ പൂര്‍ണമായും ഏറ്റെടുത്തു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് എറ്റയെ ഈ മാസം രണ്ടാം തിയ്യതി ഹോംകോങിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Top