ജയിലിനുള്ളിൽ നഗ്നയായി തടവുകാരിയുടെ നൃത്തം; നൃത്തക്കാരിയ്ക്കു ആറു മാസം തടവ്

സ്വന്തം ലേഖകൻ

ദുബായ് സെൻട്രൽ ജയിലിൽ നിന്നാണ് അത്യന്തം കൗതുകകരമായ വാർത്ത വരുന്നത്. നഗ്നയായി നൃത്തം ചെയ്ത യുവതിയ്ക്ക് വീണ്ടും ശിക്ഷ. തടവുകാരിക്ക് ആറു മാസം അധിക തടവുശിക്ഷയാണ് വിധിച്ചത്. 23 വയസുള്ള സ്വദേശി യുവതിയാണ് ഡിസംബറിൽ ജയിലിൽ അതിക്രമം കാണിച്ചത്. ആഘോഷ വേളയിൽ മറ്റു തടവുകാരികൾക്കൊപ്പം ജയിലിലെ തുറന്ന പ്രദേശത്ത് നഗ്നയായി നൃത്തം ചെയ്യുകയായിരുന്നു യുവതി.

ഗ്ലാസ് വാതിലിന് മറുവശത്ത് നിൽക്കുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ഇതുകാണുകയും നൃത്തം നിർത്തിവച്ച് ജയിൽ ഓഫീസിലേക്ക് വരാൻ പറയുകയും ചെയ്തു. മോശമായ രീതിയിൽ വസ്ത്രം ധരിച്ചിരുന്ന തടവുകാരി, ജയിൽ ഡയറക്ടർ ആഘോഷിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് വിശദീകരണം നൽകി. പെട്ടെന്ന് സംഭാഷണം തർക്കത്തിലേക്ക് മാറി.

തടവുകാരി തന്റെ ശരീരത്തിലുണ്ടായ വസ്ത്രങ്ങൾ പൂർണമായും വലിച്ചെറിയുകയും പൊലീസ് ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. തർക്കത്തിനിടെ പൊലീസ് ഉദ്യോഗസ്ഥയുടെ കുടുംബത്തെ അപമാനിക്കുകയും കൈകൊണ്ട് മോശം ചേഷ്ടകൾ കാണിക്കുകയും ചെയ്ത യുവതിയെ മറ്റു തടവുകാർ വന്ന് പിടിച്ചുമാറ്റുകയായിരുന്നു.

ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി തടവുകാരി കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. ജയിൽ പരിസരത്ത് തടവുകാരി നഗ്നയായി പൊലീസുകാരിയെ മർദിക്കുന്നത് കണ്ടെന്ന് സഹപ്രവർത്തകർ ചില ജയിൽപുള്ളികളും മൊഴി നൽകുകയും ചെയ്തു.

Top