ജിയോ ഫോണ്‍ 2 വരുന്നു

ചെലവു കുറഞ്ഞ ഫീച്ചര്‍ ഫോണായ ജിയോ ഫോണിന്റെ രണ്ടാം നിരക്കാരന്‍ വരുന്നു. കഴിഞ്ഞ ദിവസം നടന്ന 41 ആം ആനുവല്‍ ജനറല്‍ മീറ്റിങ്ങില്‍ ആകാശ് അംബാനിയും ഇഷ അംബാനിയും ചേര്‍ന്നാണ് പുതിയ ഫോണിന്റെ പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് 15 ന് ഫോണ്‍ വിപണിയിലിറക്കും. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ജിയോ ഫോണിനെ അപേക്ഷിച്ച് മികച്ച ഫീച്ചറുകള്‍ പുതിയ ഫോണിനുള്ളതായാണ് സൂചന. ജിയോ ഫോണ്‍ 2 വിന് 512 എംബി റാമും, 4ജിബി സ്‌റ്റോറേജും ഉണ്ട്. 128 ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറിയും ഫോണിനുണ്ട്. കായ് ഓപ്പറേറ്റിങ് സംവിധാനത്തിലാണ് പ്രവര്‍ത്തനം. 2000 എംഎഎച്ച് ബാറ്ററി ആണ്. 2 എംപി പിന്‍ ക്യാമറയും, സെല്‍ഫിക്കായി വിജിഎ ക്യാമറയും ഫോണിനുണ്ട്. 4ജിയും വോള്‍ട്ടും സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ രണ്ട് സിം ഉപയോഗിക്കാം.
ജിയോ വെബ്‌സൈറ്റു വഴിയും, മൈ ജിയോ ആപ്പ് വഴിയും ഫോണിന് ഓര്‍ഡര്‍ നല്‍കാം. 2,999 രൂപയായിരിക്കും ഫോണിന്റെ വില.

ജിയോ ഗിഗാ ഫൈബറിന്റെ ബുക്കിങും ഓഗസ്റ്റ് 15 നാരംഭിക്കും. ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സംവിധാനമായ ജിയോ ഗിഗാ ഫൈബര്‍ നിലവില്‍ ബീറ്റാ ടെസ്റ്റിങ് ഘട്ടത്തിലാണ്. 1,100 നഗരങ്ങളില്‍ സംവിധാനം താമസിയാതെ പ്രായോഗികമാകും. ഫൈബര്‍ ടു ഹോം സേവനങ്ങളും പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. മേയ് 2017 മുതല്‍ മുംബൈ,ദില്ലി, അഹമ്മദാബാദ്, ജാംനഗര്‍, സൂററ്റ്, വഡോദര എന്നീ ആറ് നഗരങ്ങളിലാണ് പരീക്ഷണം .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top