കോട്ടയം നിയോജകമണ്ഡലത്തിലെ അടുത്ത ജനപ്രതിനിധി എന്‍.ഡി.എ മുന്നണിയുടെതായിരിക്കും: ഡോ. ജെ പ്രമീളാദേവി

കോട്ടയം: കോട്ടയത്തെ വികസനമുരടിപ്പും, ഇടതുവലതുമുന്നണികളുടെ രാഷ്ട്രീയലാഭത്തിനുവേണ്ടി ജനാധിപത്യവിശ്വാസികളെ വഞ്ചിക്കുന്നതിനെതിരെ കോട്ടയത്തെ പ്രബുദ്ധരായ ജനാധിപത്യവിശ്വാസികള്‍ വരാന്‍പ്പോക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പില്‍ എന്‍.ഡി.എ യ്ക്ക് അനുകൂലമായി വിധിയെഴുതുമെന്ന് ബി.ജെ.പി. സംസ്ഥാന വൈ: പ്രിസിഡന്റ് ഡോ. ജെ പ്രമീളാദേവി പറഞ്ഞു. മുട്ടമ്പലം ശ്രീവിദ്യാധിരാജാ വിദ്യാഭവന്‍ സ്‌കൂളില്‍ നടക്കുന്ന ദ്വിദിന ശില്പശാല ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു .16,17 തീയതികളിലായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി പാര്‍ട്ടിയുടെ വിവിധ നേതാക്കള്‍ ശിബിരത്തില്‍ ക്ലാസ്സ് നയിക്കും.
കോട്ടയം നിയോകമണ്ഡലം പ്രസിഡന്റ് അനില്‍കുമാര്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ സംസ്ഥാനസമിതി അംഗം തോമസ് ജോണ്‍, മധ്യമേഖല സെക്രട്ടറി ടി.എന്‍. ഹരികുമാര്‍, ജില്ലാവൈ: പ്രസിഡന്റ് ഭേുവനേശ്, റീബാവര്‍ക്കി,യുവമോര്‍ച്ച സംസ്ഥാന വൈ. പ്രസിഡന്റ് അഖില്‍ രവിന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം സുബാഷ്, നിയോജകമണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ്, കര്‍ഷകമോര്‍ച്ച ജില്ലാ ജന:സെക്രട്ടറി നന്ദന്‍ നട്ടാശ്ശേരി,നിയോജകമണ്ഡലം ഭാരവാഹികളായ സന്തോഷ് ,അനീഷ് കല്ലേലില്‍, സിന്ധുഅജിത്ത്, സുരേഷ് ശാന്തി, റെജി റാം,അനീഷാപ്രദീപ്, വിനു മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Top