
സ്വന്തം ലേഖകൻ
മാലൂർ: വനിതാ ഹോസ്റ്റലിനുള്ളിൽ പെൺവേഷത്തിൽ കയറിയ വിരുതൻ ഒരു രാത്രി കാമുകിക്കൊപ്പം കിടന്നുറങ്ങി. ഇടയ്ക്ക് ഉറക്കം ഉണർന്ന ഒരു പെൺകുട്ടി സംശയം തോന്നി മറ്റുള്ളവരെ അറിയിക്കുകയും പെൺകുട്ടികൾ ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപെട്ടു.
കർണ്ണാടകയിലെ മാലൂരിലുള്ള ഹോസ്റ്റലിലായിരുന്നു സിനിമയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. ഈ മാസം 17 ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. ഹോസ്റ്റൽ വാർഷന്റെ പരാതിയെ തുടർന്ന് കോളാർ എസ്.പി അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ, ഇതേ ഹോസ്റ്റലിൽ ഇയാളുടെ കാമുകി താമസിക്കുന്നുണ്ടെന്നും കാമുകിയുടെ മുറിയാണെന്ന് തെറ്റിദ്ധരിച്ച് ഇയാൾ മറ്റൊരു മുറിയിൽ എത്തിപ്പെടുകയുമാണെന്ന് പറയപ്പെടുന്നു. ഇതിനിടെ ഇയാൾ മറ്റൊരു പെൺകുട്ടിയെ കടന്നു പിടിയ്ക്കാൻ ശ്രമിച്ചതായും പറയപ്പെടുന്നു. സംഭവത്തെ തുടർന്ന് കാമുകിയായ പെൺകുട്ടിയെ പോലീസ് ചോദ്യം ചെയ്തുവെന്നും യുവാവിനെ പോലീസ് തിരിച്ചറിഞ്ഞുവെന്നും റിപ്പോർട്ടുണ്ട്.