ലണ്ടന്‍ തീപിടിത്തം:മരണം നൂറായേക്കും

ലണ്ടന്‍:ലണ്ടനിലെ ഗ്രെന്‍ഫല്‍ ടവറിലെ തീപിടിത്തത്തില്‍ മരിച്ച 30 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നു മെട്രൊപ്പൊലിറ്റന്‍ പോലീസ കമാന്‍ഡര്‍ സ്റ്റുവര്‍ട്ട് കന്‍ഡി സ്ഥിരീകരിച്ചു.ലണ്ടന്‍ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നോട്ടിങ് ഹില്‍ പ്രദേശത്തെ ഗ്രോന്‍ഫെല്‍ ടവറിനാണ് ബുധനാഴ്ച പുലര്‍ച്ചെ തീ പിടിച്ചത്.200 പേര്‍ താമസിക്കുന്നുണ്ടായിരുന്നു ഇവിടെ. നിരവധി പേര്‍ക്ക് പരിക്കേറ്റു.അഗ്നിശമന സേനയുടെ 40 യൂണിറ്റുകളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങള്‍ ജീവന്‍ പണയം വെച്ചു നടത്തിയ ശ്രമത്തിലാണ് തീ അണച്ചത്. ലണ്ടനിലെ അഞ്ച് ആശുപത്രികളിലായി 64 പേരെ പ്രവേശിപ്പിച്ചുണ്ട്. പലരുടേയും നില ഗുരുതരമാണ്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

ഇതിനിടെ മരണസംഖ്യ നൂറു കവിയാന്‍ സാധ്യതയുണ്ടെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും മൂന്നക്കത്തിലേക്ക് എത്തില്ലെന്നാണു കരുതുന്നതെന്നും സ്റ്റുവര്‍ട് പറഞ്ഞു. 24 മന്ദിരത്തില്‍ 120 അപ്പാര്‍ട്ടുമെന്‍റുകളിലായി 600ല്‍ അധികം പേരാണു തീപിടിത്തസമയത്തുണ്ടായിരുന്നത്.ഇനി ആരെങ്കിലും ജീവനോടെ അവശേഷിക്കാന്‍ സാധ്യതയില്ല. കാണാതായ 75ല്‍അധികം പേരെപ്പറ്റി ഇനിയും വിവരമില്ലെന്നു ബിബിസി പറഞ്ഞു.തീപിടിത്തത്തിന്‍റെ കാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്നും പൂര്‍ത്തിയാവാന്‍ ആഴ്ചകള്‍ എടുത്തേക്കാമെന്നും സ്റ്റുവര്‍ട്ട് പറഞ്ഞു. ആരെങ്കിലും മനപ്പൂര്‍വം തീവച്ചതാണെന്നു സംശയിക്കുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എലിസബത്ത് രാജ്ഞിയും വില്യം രാജകുമാരനും ഗ്രെന്‍ഫല്‍ ടവറിലെ അന്തേവാസികളെ സന്ദര്‍ശിച്ചു. വളണ്ടിയര്‍മാരുമായും സമൂഹ പ്രതിനിധികളുമായും അവര്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി തെരേസാ മേ ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. ടവറിലെ എല്ലാ കുടുംബങ്ങളെയും ഈ പ്രദേശത്തതന്നെ പുനരധിവസിപ്പിക്കാന്‍ നടപടിയുണ്ടാവുമെന്നു ഇന്ത്യന്‍ വംശജനായ ഭവനവകുപ്പു മന്ത്രി അലോക് ശര്‍മ അറിയിച്ചു.

Top