കോണ്‍ഗ്രസിനെ വെട്ടി നിരത്തി ബിജെപി മുന്നേറ്റം;അസം ത്രിതല തെരഞ്ഞെടുപ്പില്‍ എട്ടുനിലയിൽപൊട്ടി കോൺഗ്രസ്

ഗുവാഹത്തി:ബിജെപിയെ പിടിച്ചുകെട്ടാനാകാതെ കോണ്‍ഗ്രസ് !..അസമില്‍ ത്രിതല പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിനെ വെട്ടി നിരത്തി ബിജെപി മുന്നേറ്റം തുടരുന്നു. ഇന്നത്തെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ ആകെ ഇപ്പോള്‍ 41 ശതമാനം സീറ്റിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കോണ്‍ഗ്രസ് 32 ശതമാനം സീറ്റുകളാണ് വിജയിച്ചത്. രണ്ട് ഘട്ടമായാണ് അസമിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ വ്യാഴാഴ്ചയാണ് ആരംഭിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇതുവരെ 10,953 സീറ്റുകള്‍ ബിജെപി സ്വന്തമാക്കി.

കോണ്‍ഗ്രസിന് 8,646 സീറ്റുകളും സ്വതന്ത്രര്‍ക്ക് 2,927 സീറ്റുകളും ലഭിച്ചു. നിയമസഭയില്‍ ബിജെപി സഖ്യകക്ഷിയാണെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച അസം ഗണ പരിഷത്ത് 1,853 സീറ്റുകള്‍ സ്വന്തമാക്കി. ന്യൂനപക്ഷ പാര്‍ട്ടിയായ എഐയുഡിഎഫ് 1,309 സീറ്റും നേടി.

ആകെ, 21,990 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഫലം വന്നതില്‍ 8,730 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് 6,971 എണ്ണമെ സ്വന്തമാക്കാനായിട്ടുള്ളൂ. അസം ഗണ പരിഷത്തിന് 1,580ഉം എഐയുഡിഎഫിന് 1,018ഉം സീറ്റുകള്‍ ലഭിച്ചു.അഞ്ചാലിക് പഞ്ചായത്ത് സീറ്റുകളുടെ എണ്ണത്തിലും ബിജെപിയാണ് മുന്നില്‍. ബിജെപി 1,020 സീറ്റുകളും നേടിയെടുത്തപ്പോള്‍ കോണ്‍ഗ്രസിന് 769 എണ്ണമാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്കുള്ള മത്സരത്തില്‍ 212 സീറ്റുകളില്‍ ബിജെപി വിജയിച്ചപ്പോള്‍ 147 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു.

Latest
Widgets Magazine