ജയസൂര്യക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍കാമുകി

ജയസൂര്യക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍കാമുകി. തന്നോടുള്ള പ്രതികാരം തീര്‍ക്കാനാണു ജയസൂര്യ ദൃശ്യങ്ങള്‍ പുറത്തു വിട്ടത് എന്നാണു മുന്‍ കാമുകിയുടെ ആരോപണം.ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയ്‌ക്കെതിരെയാണ് പരാതി. ഇതു സംബന്ധിച്ച് ശ്രീലങ്കയിലെ നാഷ്ണല്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിക്ക് യുവതി പരാതി നല്‍കിയെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയസൂര്യ മുന്‍ കാമുകിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ആണ് സോഷില്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ജയസൂര്യയുമായുള്ള പ്രണയബന്ധം തകര്‍ന്ന ശേഷം ഇവര്‍ ശ്രീലങ്കയിലെ പ്രമുഖ ബിസിനസുകാരനും മാധ്യമ മുതലാളിയുമായ വ്യക്തിയെ വിവാഹം ചെയ്തിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ കുടുംബ ജീവിതം നയിക്കുകയാണ്. തങ്ങളുടെ കുടുംബ ജീവിതം തകര്‍ക്കാനാണു ജയസൂര്യയുടെ ഈ നീക്കമെന്നാണു കാമുകിയുടെ ആരോപണം. എന്നാല്‍ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജയസൂര്യ തയാറായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top