മരണവും ശവസംസ്കാരവും മുന്‍പേ വെളിപ്പെടുത്തി..ഒക്‌ടോബര്‍ 19ന്‌മരണം ശവസംസ്‌കാരം നവംബര്‍ പതിനേഴിന്‌

ലണ്ടന്‍:മരണവും ശവസംസ്കാരവും വെളിപ്പെടുത്തി ബ്രിടീഷുകാരന്‍ സൈമണ്‍ . ഒക്‌ടോബര്‍ 19ന്‌ ഞാന്‍ മരിക്കും, ശവസംസ്‌കാരം നവംബര്‍ പതിനേഴിന്‌ ബ്രിട്ടീഷുകാരനായ സൈമണ്‍ ബിന്നര്‍ പ്രഫഷണല്‍ വെബ്‌സൈറ്റായ ലിങ്ക്‌ഡ്നില്‍ പോസ്‌റ്റ് ചെയ്‌ത സന്ദേശമാണിത്‌. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്‌ (എം.എസ്‌.ഡി) ബാധിച്ചതിനെ തുടര്‍ന്ന്‌ സൈമണ്‍ മരിയ്‌ക്കാന്‍ തീരുമാനിക്കുകയായിരുന്നു.simon -lk
ദയാവധം നിയമപരമായി അനുവദിച്ചിരിക്കുന്ന സ്വിറ്റ്‌സര്‍ലണ്ടിലെ എറ്റേണല്‍ സ്‌പിരിറ്റ്‌ എന്ന യൂത്തനേസ്യ ക്ലിനിക്കില്‍ വച്ച്‌ സൈമണ്‍ ബിന്നര്‍ തിങ്കളാഴ്‌ച മരണം വരിക്കും. നവംബര്‍ പതിനേഴിനാകും ശവസംസ്‌കാരം ചടങ്ങുകള്‍ നടക്കുക. മരണത്തിന്‌ മുമ്പ്‌ അക്കാര്യവും സൈമണ്‍ തീരുമാനിച്ചു കഴിഞ്ഞു.
ബ്രിട്ടനിലെ സറെ സ്വദേശിയായ ബിന്നര്‍ സട്ടണിലെ കെയര്‍മാര്‍ക്കില്‍ ഓപ്പറേഷന്‍സ്‌ ഡയറക്‌ടറായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ എം.എസ്‌.ഡി രോഗബാധ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന്‌ സൈമണ്‍ മരിയ്‌ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മരിയ്‌ക്കാന്‍ തീരുമാനിക്കുന്നതിന്‌ മുമ്പ്‌ സ്‌ഥാപനത്തിന്റെ ചുമതല മറ്റൊരാള്‍ക്ക്‌ നല്‍കിയ ബിന്നര്‍ സ്‌ഥാപനത്തിന്റെ നോണ്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ പദവിയിലേക്ക്‌ മാറിയിരുന്നു.

Top